അമ്മ ഐസിയുവിൽ, കുഞ്ഞ് സ്റ്റേഷനിൽ; മുലയൂട്ടി പൊലീസുകാരി: ഈ അമ്മയുടെ സ്നേഹത്തെ അഭിനനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.


ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞിന് മുലപ്പാൽ നല്‍കി പൊലീസുകാരി. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന പാറ്റ്ന സ്വദേശിയുടെ നാല് കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ട് വന്ന് കുഞ്ഞിന് മുലയൂട്ടി. ഈ അമ്മയുടെ സ്നേഹത്തെ അഭിനനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ഇന്നലെയാണു അതിഥിത്തൊഴിലാളികളുടെ മകളായ നാലുമാസക്കാരി അപ്രതീക്ഷിതമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഹൃദ്രോഗിയായ മാതാവിനെ ശ്വാസം മുട്ടലിനെത്തുടർന്നാണ് എറണാകുളം ജനറൽ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചത്.

ആശുപത്രി അധികൃതർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ച തിനെത്തുടർന്നാണ് എസ്ഐ ആനി ശിവയുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ഏറ്റെടുത്തത്. വൈക്കം സ്വദേശിനിയായ ആര്യ പ്രസവാവധി കഴിഞ്ഞു മൂന്നുമാസം മുൻപാണു തിരികെ ജോലിയിൽ പ്രവേശിച്ചത്.


Read Previous

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വര്‍ധന; ‘രാജ്യത്ത് ദിവസം 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നു’

Read Next

പകര്‍ച്ച വ്യാധി വ്യാപനം മുന്‍കരുതലുമായി സൗദി അറേബ്യ: ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്ര നിയന്ത്രിക്കണം, കൂടുതല്‍ ദിവസങ്ങള്‍ താമസിക്കരുത്: ആരോഗ്യമന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular