പകര്‍ച്ച വ്യാധി വ്യാപനം മുന്‍കരുതലുമായി സൗദി അറേബ്യ: ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്ര നിയന്ത്രിക്കണം, കൂടുതല്‍ ദിവസങ്ങള്‍ താമസിക്കരുത്: ആരോഗ്യമന്ത്രാലയം



റിയാദ്: ചൈനയടക്കം ചില രാജ്യങ്ങളിലെ പകര്‍ച്ചപനിയടക്കം കണക്കെലെടുത്ത് മുന്കരുതുലുമായി സൗദി ആരോഗ്യ മന്ത്രാലയം, ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്ര ചെയ്യരുതെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ആവശ്യപ്പെട്ടു. പകര്‍ച്ച വ്യാധി വ്യാപനവും ആരോഗ്യസേവന നിലവാര കുറവും കണക്കിലെടുത്താണ് യാത്രാ മുന്നറിയിപ്പ് നല്‍കുന്നതെന്ന് അതോറിറ്റി അറിയിച്ചു.

ഇന്ത്യക്ക് പുറമെ തായ്‌ലന്‍ഡ്, സാല്‍വഡോര്‍, ഹോണ്ടുറാസ്, നേപ്പാള്‍, മൊസാംബിക്, ദക്ഷിണ സുഡാന്‍, സിറിയ, ഉഗാണ്ട, കോംഗോ, സിയറ ലിയോണ്‍, എത്യോപ്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഘാന, ഗ്വാട്ടിമാല, ഛാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.

കോളറ, ഡെങ്കിപ്പനി, നിപാ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളന്‍ പനി, പോളിയോ, മലേറിയ, കോവിഡ് 19, ക്ഷയം, ജാപ്പനീസ് എന്‍സെഫലൈറ്റിസ്, മലേറിയ, സിക്ക ഫീവര്‍, ലീഷ്മാനിയാസിസ് എന്നിവ ഈ രാജ്യങ്ങളില്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. ഈ രാജ്യങ്ങളിലേക്ക് പോകുന്നതിന് യെല്ലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. കോളറ, ഡെങ്കിപ്പനി എന്നിവയുടെ വ്യാപനമുളളതിനാല്‍ സിംബാബ്‌വെ റെഡ് അലര്‍ട്ട് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്തുക്കള്‍ സ്പര്‍ശിക്കാതിരിക്കുക,, ഭക്ഷണ പാത്രങ്ങളും കപ്പുകളും ഷെയര്‍ ചെയ്യാതിരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക രോഗബാധിതരുമായി അടുത്തിട പഴകുന്നത് ഒഴിവാക്കുക, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക, , കൂടുതല്‍ ദിവസങ്ങള്‍ താമസിക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.


Read Previous

അമ്മ ഐസിയുവിൽ, കുഞ്ഞ് സ്റ്റേഷനിൽ; മുലയൂട്ടി പൊലീസുകാരി: ഈ അമ്മയുടെ സ്നേഹത്തെ അഭിനനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

Read Next

സൗദി ഹജ്ജ് മന്ത്രി ഇന്ത്യയില്‍; മന്ത്രിയെ അനുഗമിച്ച് ഉന്നത ഉദ്യോഗസ്ഥ സംഘം, സമഗ്ര ഹജ്, ഉംറ പദ്ധതികള്‍ ആവിഷ്‌കരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular