ബംഗാൾ കരുത്തിന് മുന്നിൽ പൊരുതിവീണ് ഇന്ത്യ, ബംഗ്ളാദേശ് വിജയം ആറ് റൺസിന്


കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ അവസാന മത്സരത്തിൽ ഇന്ത്യയ്‌ക്ക് ബംഗ്ളാദേശിനോട് ഞെട്ടിക്കുന്ന തോൽവി. ആറ് റൺസിനാണ് ബംഗ്ളാ വിജയം. പാകിസ്ഥാനോടും ശ്രീലങ്കയോടും ആധികാരിക വിജയംനേടിയ ആത്മ വിശ്വാസത്തിൽ കൊഹ്ലിയടക്കം മുൻനിരയിലെ ചില താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്ക് വലിയ പരീക്ഷണമാണ് ബംഗ്ളാദേശ് ബാറ്റിംഗും ബൗളിംഗും നൽകിയത്.

266റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കായി ഗിൽ(121), അക്സർപട്ടേൽ(42), സൂര്യകുമാർയാദവ്(26) എന്നിവർക്ക് മാത്രമാണ് മികച്ചപ്രകടനം പുറത്തെടുക്കാനായത്. നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിയെന്ന് തോന്നുംവിധം ബംഗ്ളാദേശിന്റെ ആദ്യനാലുവിക്കറ്റുകൾ തുടരെവീണു.

എന്നാൽ അഞ്ചാംവിക്കറ്റിൽ തൗഹിദ്ഹൃദയ്(54)മായി ചേർന്ന് നായകൻ ഷാക്കിബ് അൽ ഹസൻ(80) നടത്തിയ മികച്ച ചെറുത്തുനിൽപ്പ് ബംഗ്ലാദേശിന് മെച്ചപ്പെട്ടൊരു സ്‌കോർ തന്നെ നൽകി. പിന്നാലെ നാസൂംഅഹമ്മദ്(44) മെഹിദിഹസൻ (പുറത്താ കാതെ 29) എന്നിവരും ബാറ്റിംഗിൽ കരുത്ത് കാട്ടിയതോടെ എട്ട് വിക്കറ്റ്നഷ്ടത്തിൽ 265 എന്ന നിലയിൽ ബംഗ്ളാദേശ്‌ കളിഅവസാനിപ്പിച്ചു. ബാറ്റിംഗിൽ മികവ് പുലർത്തു കയും ഒരു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്‌ത ഷാക്കിബ് ആണ് കളിയിലെ കേമൻ.


Read Previous

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നു പി​ന്നാ​ലെ ഏ​ഷ്യ​ൻ ക​പ്പി​ലും ഖത്തറിന്‍റെ വ​നി​താ റ​ഫ​റി​മാ​ര്‍

Read Next

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular