ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നു പി​ന്നാ​ലെ ഏ​ഷ്യ​ൻ ക​പ്പി​ലും ഖത്തറിന്‍റെ വ​നി​താ റ​ഫ​റി​മാ​ര്‍


ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ച​രി​ത്ര​മാ​ക്കി​യ​തി​നു പി​ന്നാ​ലെ, ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ലും ഖ​ത്ത​റി​ന്റെ മ​ണ്ണ് പു​തു​ച​രി​ത്ര​മെ​ഴു​താ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ഏ​ഴു പ​തി​റ്റാ​ണ്ടു​കാ​ലം തി​ക​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ൽ ആ​ദ്യ​മാ​യി ക​ളി നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത​ക​ളെ​ത്തു​ന്ന​ത്​ ഖ​ത്ത​റി​​ലാ​ണെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നു​ള്ള റ​ഫ​റി​യി​ങ്​ ടീ​മി​ൽ ഇ​ടം നേ​ടി​യ ജ​പ്പാ​ന്റെ യോ​ഷി​മി യ​മാ​ഷി​ത, നി​ര​വ​ധി അ​ന്താ​രാ​ഷ്​​​ട്ര മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച്​ പ​രി​ച​യ​മു​ള്ള ആ​സ്​​ട്രേ​ലി​യ​യു​ടെ കെ​യ്​​റ്റ്​ ജാ​സ്​​വി​ക്​​സ്​ എ​ന്നി​വ​രാ​വും​ ഖ​ത്ത​ർ ഏ​ഷ്യ​ൻ ക​പ്പി​ൽ റ​ഫ​റി​മാ​രു​ടെ കു​പ്പാ​യ​മ​ണി​യു​ന്ന​ത്. ജ​പ്പാ​നി​ൽ​നി​ന്നു​ള്ള ബൊ​സോ​നോ മ​കോ​ടോ, തെ​ഷി​റോ​ഗി ന​വോ​മി, ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കിം ​യോ​ങ്​ മി​ൻ എ​ന്നി​വ​രാ​ണ്​ വ​നി​താ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​മാ​ർ.

2022 ഖ​ത്ത​ർ ലോ​ക ക​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ഫി​ഫ പു​രു​ഷ ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ആ​ദ്യ​മാ​യി വ​നി​ത​ക​ളെ പ​രി​ഗ​ണി​ച്ച​ത്. ഫ്ര​ഞ്ചു​കാ​രി സ്​​റ്റെ​ഫാ​നി ഫ്രാ​പ​ർ​ട്, റു​വാ​ൻ​ഡ​യു​ടെ സ​ലി​മ മു​ക​ൻ​സാം​ഗ എ​ന്നി​വ​ർ​ക്കൊ​പ്പം യോ​ഷി​മി യ​മാ​ഷി​ത​യും മ​റ്റു മൂ​ന്ന്​ അ​സി. റ​ഫ​റി​മാ​രും ഉ​ൾ​പ്പെ​ടെ ആ​റ്​ വ​നി​ത​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

മെ​യി​ൻ റ​ഫ​റി​യാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​ല്ലെ​ങ്കി​ലും ആ​റ്​ മ​ത്സ​ര​ങ്ങ​ളു​ടെ ഫോ​ർ​ത്ത് ഒ​ഫീ​ഷ്യ​ലാ​യി യോ​ഷി​മി യ​മാ​ഷി​ത ക​ളി നി​യ​ന്ത്രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​സ്​​ട്രേ​ലി​യ​യി​ൽ ന​ട​ന്ന വ​നി​ത ലോ​ക​ക​പ്പി​ലും ഇ​വ​ർ മെ​യി​ൻ റ​ഫ​റി​യാ​യി. 37കാ​രി​യാ​യ യോ​ഷി​മി, 2019 വ​നി​താ ലോ​ക​ക​പ്പ്, ഒ​ളി​മ്പി​ക്​​സ്​ തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്​​​ട്ര മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞ ലോ​ക​ക​പ്പ്​ സം​ഘ​ത്തി​ന്റെ ഭാ​ഗ​മാ​യ​ത്.

ജ​പ്പാ​ൻ ലീ​ഗ്​ ഫു​ട്​​ബാ​ളി​ലും എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലും തു​ട​ങ്ങി പു​രു​ഷ ഫു​ട്​​ബാ​ളു​ക​ൾ നി​യ​ന്ത്രി​ച്ച പ​രി​ച​യ​വു​മാ​യാ​ണ്​ വ​ൻ​ക​ര​യു​ടെ അ​ങ്ക​ത്തി​നും വി​സി​ൽ എ​ടു​ക്കു​ന്ന​ത്. 38കാ​രി​യാ​യ കെ​യ്​​റ്റ്​ ജാ​സ്​​വി​സ്​ 2008ൽ ​ആ​സ്​​ട്രേ​ലി​യ​ൻ വ​നി​താ ലീ​ഗി​ൽ മ​ത്സ​രം നി​യ​ന്ത്രി​ക്കാ​നു​ണ്ട്. 2020ലാ​ണ്​ എ ​ലീ​ഗ്​ റ​ഫ​റി​യാ​യ​ത്. 2019 വ​നി​താ ലോ​ക​ക​പ്പി​ൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു, ഇ​ക്ക​ഴി​ഞ്ഞ വ​നി​താ ലോ​ക​ക​പ്പി​ലും ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വി​സി​ലെ​ടു​ത്തി​രു​ന്നു.


Read Previous

അന്താരാഷ്ട്ര കമ്പനിയായ ‘യോകോസോ ട്രിപ്പ്സ്’ ന്‍റെ ബ്രാഞ്ച് ഇനി കൊച്ചിയിലും

Read Next

ബംഗാൾ കരുത്തിന് മുന്നിൽ പൊരുതിവീണ് ഇന്ത്യ, ബംഗ്ളാദേശ് വിജയം ആറ് റൺസിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular