ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്; പാകിസ്ഥാന്‍ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു


ന്യൂഡല്‍ഹി: കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി പരമ്പര സമനിലയാക്കിയതോടെ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 54.16 ശതമാനം പോയിന്റുമായാണ് ഇന്ത്യ ആദ്യ സ്ഥാനത്ത് എത്തിയത്. ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 50 ശതമാനം പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഉള്ളത്.

ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിങ്ങനെയാണ് തൊട്ടു പിന്നില്‍. പാകിസ്ഥാനെ പിന്തള്ളി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്ത് മുന്നേറുക യായിരുന്നു. നിലവില്‍ 45.83 ശതമാനം പോയിന്റുമായി പാകിസ്ഥാന്‍ ആറാം സ്ഥാനത്താണ്. 

ഒന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. രണ്ടാമത്തെ ടെസ്റ്റില്‍ ഏഴുവിക്കറ്റ് ജയം നേടിയാണ് ഇന്ത്യ തിരിച്ചടിച്ചത്. ബുമ്രയുടെയും സിറാജിന്റെയും ബൗളിങ്ങാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.


Read Previous

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയം ‘അതിവേഗം’; പരമ്പര സമനിലയാക്കി ഇന്ത്യ, താരങ്ങളായി സിറാജും ബുമ്രയും

Read Next

ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, കേരളത്തിന്റെ പൊതുസ്വത്ത്: എംവി ​ഗോവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular