പ്രത്യേക അവകാശവുമായി ജീവിക്കുന്ന തെണ്ടികളാണ് ആൺകുട്ടികൾ, തനിക്ക് ഒരു മകനാണെന്ന് അറിഞ്ഞപ്പോൾ ഒത്തിരി ദുഃഖിച്ചുവെന്ന് ഇന്ദു മേനോൻ: അടുത്ത ജന്മം പുരുഷനാകുകയാണെങ്കിൽ മുസ്ലീം പുരുഷനാകണമെന്ന് ആഗ്രഹം


ലിംഗപരമായ വേർതിരിവിനെക്കുറിച്ച് ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരി ഇന്ദു മേനോൻ തൻ്റെ കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്ന ലിംഗ വേർതിരിവ് കാരണം അമ്മയോട് താൻ പട പൊരുതിയിട്ടുണ്ടെന്നും ഇന്ദു മേനോൻ പറഞ്ഞു. അമ്മ എൻ്റെ സഹോദരന് അതായത് അമ്മയുടെ മകന് പ്രത്യേക അവകാശങ്ങൾ കൽപ്പിച്ചു കൊടുക്കുന്ന ആളായിരുന്നു. ഇതു തനിക്ക് ഇഷ്ടമില്ലായിരുന്നു എന്നും ഇതിനെതിരെ പലതവണ താൻ ശബ്ദമുയർത്തിയിട്ടുണ്ട് എന്ന് ഇന്ദു മേനോൻ വ്യക്തമാക്കി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇന്ദു മേനോൻ ജെൻഡർ പൊളിറ്റിക്സിനെ കുറിച്ച് വാചാലയായത്.

എൻ്റെ മകനെ കൊണ്ട് ഞാൻ എച്ചിൽ പാത്രങ്ങൾ കഴുകിക്കില്ല എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എച്ചിൽ പാത്രങ്ങൾ ഞാൻ കഴുകുമെന്ന് അമ്മ കരുതുന്നുണ്ടോ എന്ന രീതിയിൽ എൻ്റെയുള്ളിൽ ഒരു വീർ ഉണർന്നിട്ടുണ്ട്. വീട്ടിൽ എൻ്റെ ഡ്യൂട്ടി ഞാൻ കൃത്യമായി ചെയ്തിട്ടുണ്ട്. വീടിൻ്റെ ഉമ്മറം ഞാൻ പകുതി മാത്രമേ വരയ്ക്കുകയുള്ളു. ഒരു പകുതി മാത്രം അടിച്ചുവാരും. ഒരു പകുതി മാത്രമേ തുടയ്ക്കുകയും ചെയ്യുള്ളു. ഇതൊക്കെ കണ്ടു മുഴുവനായി ചെയ്തൂടേയെന്ന് അമ്മ ചോദിക്കും. ബാക്കി പകുതി അമ്മയോ മകനോ ചെയ്യട്ടെയെന്ന് താൻ വിചാരിക്കുകമെന്നും ഇന്ദു മേനോൻ പറയുന്നു.

ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. എനിക്ക് ഈ ആൺകുട്ടികളെ തീരെ ഇഷ്ടമില്ലെന്നുള്ളതാണ് അത്. പുരുഷനാണെന്ന ഒറ്റക്കാരണം കൊണ്ട് പ്രിവിലേജുമായി ജനിക്കുന്ന തെണ്ടികളാണ് അവരെന്നും ഇന്ദു മേനോൻ വിമർശിക്കുന്നു. ഞാൻ എൻ്റെ മോനോട് എപ്പോഴും പറയുമായിരുന്നു, ഈ വീട്ടിൽ നിനക്ക് പ്രത്യേക അവകാശങ്ങ ളൊന്നും ഇല്ല എന്ന്. ഒരു ആൺകുട്ടിയായി ജനിച്ചത് നിന്റെ കഷ്ടകാലമാണെന്ന്. ആൺകുട്ടികളോട് എനിക്ക് സ്പർദ്ധ തന്നെയുണ്ടായിരുന്നുവെന്നും ഇന്ദു മേനോൻ പറയുന്നു.

പുരുഷൻ എന്ന് പറഞ്ഞാൽ രണ്ട് രീതിയിൽ മാത്രമേ നല്ലവരുള്ളു എന്ന് താൻ പറയാറുണ്ടായിരുന്നു എന്നും ഇന്ദ മേനോൻ വ്യക്തമാക്കുന്നു. അച്ഛനും കാമുകനും. അച്ഛൻ എന്ന് പറയുന്നത് വളരെ നല്ലതാണ്. എക്‌സെപ്ഷൻസ് ഉണ്ടാകാം. പൊതുവെ അച്ഛൻ എന്ന രൂപം അലിവ്, കനിവ്, സ്‌നേഹം എന്നിങ്ങനെയുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അവർക്ക് അവനവൻ്റെ മോൾ എന്ന ചിന്തയുണ്ട്. മറ്റൊന്ന് കാമുകനാണ്. കാമുകനും നല്ലതാണ്. ടോക്സിക്കായ റിലേഷൻഷിപ്പുകളെക്കുറിച്ചല്ല താൻ പറയുന്നതൊന്നും ഇന്ദു മേനോൻ കൂട്ടിച്ചേർത്തു. എന്നാൽ സ്നേഹനിധികളായ കാമുകന്മാർ ഭർത്താവായി മാറിയാൽ അല്ലെങ്കിൽ മകനായാൽ, സഹോദരനായാൽ കുഴപ്പം പിടിച്ച ജീവികൾ ആകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകൾക്ക് അഡ്രസ് ചെയ്യാവുന്ന ബെറ്റർ ഫോം അച്ഛനും കാമുകനുമാണെന്നാണ് താൻ മനസ്സിലാക്കുന്നത് എന്നും ഇന്ദു മേനോൻ വ്യക്തമാക്കുന്നു. അതേസമയം കാമുകനെ പോലെ പെരുമാറുന്ന ഭർത്താക്കന്മാർ ഉണ്ടായിരിക്കാം. അങ്ങനെയില്ലെന്ന് താഅങ്ങനെൻ പറയുന്നില്ല. ഇതെല്ലാം തൻ്റെ അഭിപ്രായങ്ങളാണെന്നും ഇന്ദു മേനോൻ വ്യക്തമാക്കുന്നുണ്ട്.

തനിക്കൊരു മകനാണ് ജനിക്കുന്നതെന്നറിഞ്ഞപ്പോൾ താൻ വളരെയധികം ദുഃഖിച്ചുവെന്നും ഇന്ദു മേനോൻ വെളിപ്പെടുത്തുന്നുണ്ട്. കാരണം എനിക്ക് ചെറിയ ആൺകുട്ടികളെ ഇഷ്ടമില്ല. അവർ അനുഭവിക്കുന്ന പ്രിവിലേജാണ് ആ ഇഷ്ടമില്ലായ്മയ്ക്ക് കാരണമെന്നും ഇന്ദുമേനോൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം അടുത്ത ജന്മം ഒരുപക്ഷേ ഒരു പുരുഷനായി ജനിക്കുകയാണെങ്കിൽ മുസ്ലിം പുരുഷനായി ജനിക്കാൻ കഴിയണ മെന്നും ഇന്ദു മേനോൻ അഭിപ്രായപ്പെട്ടു. മറ്റു സമുദായങ്ങളിലെ പുരുഷന്മാരെക്കാൾ കൂടുതൽ സ്വതന്ത്രനാണ് മുസ്ലിം സമുദായങ്ങളിലെ പുരുഷന്മാരെന്നും അവർ വ്യക്തമാക്കി.


Read Previous

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കളക്ടർക്ക് ഭീഷണിക്കത്ത്

Read Next

തറവാട് കുടുംബ കൂട്ടായ്മയുടെ പൊന്നമ്പിളി ഓണാഘോഷം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular