വോട്ടർ പട്ടികയിൽ പേരുണ്ടോ? ഫോൺ വിളിച്ചോ, ഓൺലൈനായോ അറിയാം; ചെയ്യേണ്ടത്


തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ പൊതു ജനങ്ങൾക്ക് അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫോൺ വിളിച്ചോ, ഓൺ ലൈനായോ പേരുണ്ടോ എന്നു പരിശോധിക്കാം. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കു.

വോട്ടർ ഹെൽപ്പ് ലൈൻ നമ്പറായ 1950ലേക്കാണ് ഫോൺ വഴി അറിയാൻ വിളി ക്കേണ്ടത്. എസ്ടിഡി കോഡ് ചേർത്താാണ് വിളിക്കേണ്ടത്. ഫോൺ വിളിച്ച് വോട്ടർ ഐഡി കാർഡ് നമ്പർ നൽകിയാൽ വിവരങ്ങൾ ലഭിക്കും.

1950 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും വിവരം അറിയാം. ഇസിഐ (ECI) എന്നു ടൈപ്പ് ചെയ്തു സ്പെയ്സ് ഇട്ട ശേഷം ഐഡി കാർഡിലെ അക്കങ്ങൾ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്. വിവരങ്ങൾ എസ്എംഎസ് ആയി തന്നെ ലഭിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ eci.gov.in ൽ പ്രവേശിച്ച് ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐ‍ഡി കാർഡ് നമ്പർ (എപിക് നമ്പർ) നൽകി സംസ്ഥാനം നൽകിക്കഴിഞ്ഞാൽ വോട്ടർ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.


Read Previous

സ്വകാര്യത മാനിയ്ക്കണം; ഇരകളുടെ കുഞ്ഞുങ്ങള്‍ ദത്തെടുക്കപ്പെട്ടാൽ, DNA പരിശോധന സംബന്ധിച്ച അപേക്ഷകള്‍ കോടതികള്‍ പ്രോത്സാഹിപ്പിയ്ക്കരുത്

Read Next

പ്രധാനമന്ത്രിയുടെ പ്രസംഗം: ദൃശ്യങ്ങള്‍ ഹാജരാക്കണം; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular