ജപ്പാനിലെ വിമാന ദുരന്തം: അഞ്ച് പേര്‍ മരിച്ചു; 379 യാത്രക്കാര്‍ക്ക് അത്ഭുത രക്ഷപെടല്‍ – വീഡിയോ


ടോക്യോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തില്‍ റണ്‍വേയിലിറങ്ങിയ യാത്രാ വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലുണ്ടായിരുന്നവരാണ് മരിച്ചത്.

വിമാനം പൂര്‍ണമായും കത്തിയമര്‍ന്നെങ്കിലും പൈലറ്റ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനവും പൂര്‍ണമായും കത്തി നശിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 379 പേരും അത്ഭുതകരമായി രക്ഷപെട്ടു. വിമാനം പൂര്‍ണമായും കത്തിയമരുന്നതിന് മുമ്പ് തന്നെ യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിക്കാന്‍ കഴിഞ്ഞതാണ് വലിയൊരു ദുരന്തം ഒഴിവാകാന്‍ കാരണമായതെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.

ഷിന്‍ ചിറ്റോസെയില്‍ നിന്ന് ഹനേദയിലേക്ക് വന്ന ജെ.എ.എല്‍ 516 വിമാനമാണ് റണ്‍വേയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചത്. എയര്‍ബസ് എ 350 ശ്രേണിയില്‍പ്പെട്ട വിമാനമാണിത്. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ പെട്ടവര്‍ക്ക് സഹായവുമായി പോവുകയായിരുന്ന വിമാനമാണ് കോസ്റ്റ് ഗാര്‍ഡിന്റേത്

പ്രദേശിക സമയം വൈകുന്നേരം 5.47 ഓടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് ഹനേദ വിമാന താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡും അറിയിച്ചു. രാജ്യം വിറച്ച ഭൂചലനങ്ങള്‍ക്ക് തൊട്ടു പിന്നാലെയാണ് രാജ്യം മറ്റൊരു ദുരന്തം കൂടി നേരിട്ടത്.


Read Previous

കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പും; വീട്ടിലെത്തി തുക കൈമാറും

Read Next

രാജ്യത്ത് ഒരു മാസത്തിനിടെ നിരോധിച്ചത് 71 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍l ഇന്ത്യയില്‍ ആകെയുള്ള ഉപയോക്താക്കള്‍ 50 കോടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular