കരുവന്നൂര്‍ പദയാത്ര; സുരേഷ് ഗോപി ഉള്‍പ്പെടെ 500പേര്‍ക്ക് എതിരെ കേസ്


തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉള്‍പ്പെടെ നയിച്ച പദയാത്രകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പാതയില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയില്‍ പ്രകടനം നടത്തിയതിന് എതിരെയാണ് കേസ്.

പദയാത്രകള്‍ സംഘടിപ്പിച്ച ബിജെപി, കോണ്‍ഗ്രസ് ജില്ലാ, മണ്ഡലം നേതാക്കള്‍ ഉള്‍പ്പെടെ ഇരു പാര്‍ട്ടികളിലുമുള്ള കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെ യാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്

. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി സഹകാരി സംരക്ഷണ പദയാത്ര സംഘിടിപ്പിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് എതിരെ കോണ്‍ഗ്രസും പദയാത്ര സംഘടിപ്പിച്ചിരുന്നു. 


Read Previous

ഗാസ സമ്പൂര്‍ണ്ണ ഇരുട്ടില്‍; ഏക വൈദ്യുതി പ്ലാന്റ് പ്രവര്‍ത്തനം നിലച്ചു, ആശുപത്രികള്‍ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി; പ്രതിപക്ഷവുമായി ചേര്‍ന്ന് സംയുക്ത മന്ത്രിസഭ രൂപീകരിച്ച് ഇസ്രയേല്‍

Read Next

ഇത് ‘മാന്നാര്‍ സ്‌ക്വാഡ്’; പ്രവാസി വ്യവസായിയുടെ വീട് കൊള്ളയടിച്ച സംഘത്തെ യുപിയില്‍ പോയി പൊക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular