ഇത് ‘മാന്നാര്‍ സ്‌ക്വാഡ്’; പ്രവാസി വ്യവസായിയുടെ വീട് കൊള്ളയടിച്ച സംഘത്തെ യുപിയില്‍ പോയി പൊക്കി


ആലപ്പുഴ: മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയി ലേറെ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ ജില്ലയിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സല്‍മാന്‍, ആരിഫ്, റിസ്വാന്‍ സൈഫി എന്നിവരെയാണ് മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സല്‍മാനെ യുപിയിലെ ബിജിനൂര്‍ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ബിജിനൂര്‍ ജില്ലാ കോടതി യില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയ ശേഷം കേരളത്തില്‍ എത്തിക്കുകയായി രുന്നു.

ബഹ്‌റൈനില്‍ ബിസിനസ് നടത്തുന്ന രാജശേഖരന്‍ പിള്ളയുടെ കുട്ടമ്പേരൂരിലെ വീട്ടിലും ഡോ. ദിലീപ്കുമാറിന്റെ വീട്ടിലും കഴിഞ്ഞ മാസം 23 ന് രാത്രിയിലാണ് മോഷ്ടാ ക്കള്‍ എത്തിയത്. വജ്രാഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചുകളും ഉള്‍പ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങള്‍ പ്രവാസി വ്യവസായി യുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചു. 

പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ഊട്ടുപറമ്പ് സ്‌കൂളിന് വടക്കുള്ള കാടു പിടിച്ച പുരയിടത്തില്‍ നിന്നും വീടുകളിലെ നഷ്ടപ്പെട്ട സിസിടിവിയുടെ ഡിവിആറും വാച്ചുകളും കണ്ടെടുത്തു. ഡോ. ദിലീപ്കുമാറിന്റെ വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടി രുന്നില്ല. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന്റെ നിര്‍ദേശാനുസരണം ചെങ്ങന്നൂര്‍ ഡി.വൈഎസ്പി എംകെ ബിനുകുമാറിന്റെ നേതൃത്വ ത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്.


Read Previous

കരുവന്നൂര്‍ പദയാത്ര; സുരേഷ് ഗോപി ഉള്‍പ്പെടെ 500പേര്‍ക്ക് എതിരെ കേസ്

Read Next

ഹമാസിന്റേത് ഭീകരാക്രമണം; അതിന് ന്യായീകരണമില്ല, പ്രധാനമന്ത്രി ഇസ്രയേലിനെ മാത്രം പിന്തുണയ്ക്കരുത്: തരൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular