ഹമാസിന്റേത് ഭീകരാക്രമണം; അതിന് ന്യായീകരണമില്ല, പ്രധാനമന്ത്രി ഇസ്രയേലിനെ മാത്രം പിന്തുണയ്ക്കരുത്: തരൂര്‍


ന്യൂഡല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് കാരണം ഇസ്രയേല്‍ പരിശുദ്ധ ദിനമായി കാണുന്ന ദിവസത്തില്‍ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണം ആണെന്ന് ശശി തരൂര്‍ എംപി. അതൊരു ഭീകരാക്രമണം ആയിരുന്നു. അവര്‍ നിരപരാധികളായ ജനങ്ങളെ കൊന്നു. കുട്ടികളെയും പ്രായമായവരെയും മ്യൂസിക് ഫെസ്റ്റിവലിന് എത്തിയ യുവാക്കളെയും കൊന്നു. 

ഹമാസ് ചെയ്തതിന് ഒരു ന്യായീകരണവുമില്ല. തീവ്രവാദ പ്രവര്‍ത്തനത്തെ അപലപിക്കു ന്നതില്‍ തീര്‍ച്ചയായും പങ്കുചേരുന്നു. ഇസ്രയേലിന്റെ ഈ ദുഖത്തില്‍ ഒപ്പം നില്‍ക്കാ നുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തേയും ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍, അതേസമയം അദ്ദേഹത്തിന്റെ പ്രസ്താവന അപൂര്‍ണമാണെന്ന് ഞങ്ങള്‍ കരുതുന്നു. പലസ്തീനെ സംബന്ധിച്ചിടത്തോളം, ഇത് വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്

ഈ വിഷയത്തില്‍ ഇന്ത്യ കാലങ്ങളായി സ്വീകരിച്ചുവന്ന നിലപാട് വളരെ വ്യക്തമാണ്. ഇസ്രയേലികളും പലസ്തീനികളും സുരക്ഷിതമായ അതിര്‍ത്തികള്‍ക്കപ്പുറം സമാധാന ത്തോടെ ജീവിക്കണം എന്നാണ് കോണ്‍ഗ്രസിന്റെയും നയം-അദ്ദേഹം പറഞ്ഞു

.


Read Previous

ഇത് ‘മാന്നാര്‍ സ്‌ക്വാഡ്’; പ്രവാസി വ്യവസായിയുടെ വീട് കൊള്ളയടിച്ച സംഘത്തെ യുപിയില്‍ പോയി പൊക്കി

Read Next

നെതന്യാഹുവിന്റെ അഹങ്കാരത്തിന്റെ ഫലം…’: ഹമാസ് ആക്രമണം ഇന്റലിജൻസ് പരാജയമല്ലെന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular