ആ സംഭവങ്ങളുടെ ഓർമകൾ ഡോക്യുമെന്ററി വീഡിയോയായി; ലോകം മുഴുവൻ ലോക്ക് ഡൗൺ, മരുഭൂമിയിൽ ക്രിക്കറ്റ് കളി; കോവിഡ് കാലം ആടുജീവിതം ടീം അതിജീവിച്ചത് ഇങ്ങനെ


പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം റിലീസിനൊരുങ്ങുകയാണ്. ബെന്യാമിന്റെ അവാർഡ് വിന്നിങ്ങ് നോവലായ ‘ആടുജീവിതം’ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ബ്ലെസി എന്ന ചലച്ചിത്രകാരന്റേയും പൃഥ്വിരാജ് എന്ന നടന്റെയും കഠിനാധ്വാനമാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. കോവിഡ് കാലത്ത് മരുഭൂമിയിൽ കുടങ്ങിയതടക്കം ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു.

ഇപ്പോഴിതാ ആ സംഭവങ്ങളുടെ ഓർമകൾ ഡോക്യുമെന്ററി വീഡിയോയായി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജോർദാനിൽ ഏതാണ്ട് അറുപത് ദിവസത്തോളമാണ് സംവിധായകൻ ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ളവർ കുടുങ്ങിയത്. 30 കിലോയോളം പൃഥ്വിരാജ് ഭാരം കുറച്ച് നിൽക്കുന്ന അവസ്ഥയി ലായിരുന്നു അന്ന്. അതിനാൽ ചിത്രീകരണം മാറ്റുകയോ നീട്ടിവെച്ചാലോ താൻ വീണ്ടും ആ അവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്നതാണ് സംവിധായകന് പ്രധാന വെല്ലുവിളിയായിരുന്നത് എന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു.

കോവിഡ് കാലം അണിയറ പ്രവർത്തകരിലെല്ലാം മാനസിക സംഘർഷങ്ങളുണ്ടാക്കി യെന്നും സംവിധായകൻ ബ്ലെസി വ്യക്തമാക്കുന്നു. ഒന്നിലും വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് എല്ലാവരും കുടുംബം പോലെ മാറുകയും ആ സന്ദർഭങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയുമായിരുന്നു. ഈസ്റ്ററും വിഷവുമൊക്കെ അവിടെ ആഘോഷിച്ചുവെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. 

2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ‘ആടുജീവിതം’ സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലെസിയും തുടങ്ങിയത്. അതേവർഷം ജോർദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോർദാനിൽ ചിത്രീകരിച്ചു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ അന്തർദേശീയ വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. ഈ സമയത്തെ അനുഭവങ്ങൾ പങ്കുവെച്ചുള്ള വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്.

എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാൻ രഞ്ജിത്ത് അമ്പാടിയാണ്. മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവർഷം നീണ്ടുനിന്ന ചിത്രീകരണം 2022 ജൂലൈ 14നാണ് പൂർത്തിയായത്.


Read Previous

സര്‍ക്കാര്‍ ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; കുടുംബത്തിന് 2.45 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്, രാജ്യത്തെ ഉയര്‍ന്ന തുക

Read Next

എല്ലാവര്‍ക്കും ആരോഗ്യം’ മൂന്നാമത് റിയാദ് മാരത്തണിന് ഊഷ്മളമായ പരിസമാപ്തി; 125 രാജ്യങ്ങളില്‍ നിന്നായി 7200 ഓളം വനിതകള്‍ ഉള്‍പ്പടെ 20,000ത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു: കെനിയന്‍ താരം കെഗന്‍ കിര്‍വ ഒന്നാം സ്ഥാനം, വനിതകളില്‍ എത്യോപ്യക്കാരിയായ ബദാനി ഹബ്രക്കാ: സൗദി സ്‌പോര്‍ട്്‌സ് ഫെഡറേഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular