സൗദിയുടെ പുരോഗതിക്കൊപ്പം ലുലുവിന്റെ വിജയകരമായ പ്രയാണമെന്ന് എം.എ യൂസഫലി; ലുലുവിന്റെ സൗദിയിലെ 59 – മത്തെ സ്റ്റോർ ഉനൈസയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.#Lulu’s 59th Saudi store opens in Unaisa


റിയാദ് : സൗദി അറേബ്യയുടെ പുരോഗതിക്കൊപ്പം പ്രയാണം നടത്തുകയെന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ ഭാഗമായി ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയിലെ അൻപത്തി ഒമ്പതാമത്തെ സ്റ്റോർ നജ്ദ് ഗവര്‍ണറേറ്റിനു കീഴിലെ ഉനൈസയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഉദ്ഘാടനചടങ്ങില്‍ ഉനൈസ ഗവര്‍ണര്‍ അബ്ദുറഹ്മാന്‍ ഇബ്രാഹിം അല്‍സാലിം മുഖ്യാതിഥിയായി പങ്കെടുത്തു, ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് , ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മധ്യപ്രവിശ്യാ റീജ്യനല്‍ ഡയറക്ടര്‍ ഹാത്തിം എം.സിയുള്‍ പ്പെടെയുള്ളവര്‍ പങ്കെടുത്തു. വിഷന്‍ 2030 ന്റെ സുശോഭനമായ വീക്ഷണവും ഊര്‍ജസ്വലമായ വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സൗദി അറേബ്യയുടെ ഭരണാധികാരികളോടുള്ള ലുലുവിന്റെ പ്രതിജ്ഞാബദ്ധത കൂടിയാണ് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വികസനപദ്ധതിയെന്ന് ലുലു ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലി പ്രസ്താവിച്ചു.

സൗദിയുടെ സര്‍വതോന്മുഖമായ പുരോഗതിയോടൊപ്പമുള്ള ലുലുവിന്റെ ആത്മ വിശ്വാസം കൈമുതലായുള്ള വിജയകരമായ യാത്രയുടെ കൂടി ഭാഗമായാണ് സൗദിയിലെങ്ങും ലുലു ശാഖകളുടെ ഉദ്ഘാടനമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
73,700 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഒറ്റനിലയുള്ള കെട്ടിടത്തില്‍ നിരവധി ഫീച്ചറുകളുമായി പ്രവര്‍ത്തനമാരംഭിച്ച ഉനൈസയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, 22 ചെക്ക്ഔട്ട് കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം നാലു സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമെന്ന ലുലുവിന്റെ ആപ്തവാക്യത്തിന്റെ തെളിവായി ഗ്രീന്‍ ചെക്കൗട്ട് കൗണ്ടറുകളും ഉനൈസ ലുലുവില്‍ സജ്ജീകരിച്ചിട്ടുണ്ട്. രേഖാരഹിത അഥവാ പേപ്പര്‍ലെസ് ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇ -റെസിറ്റ് ചെക്ക്ഔട്ട് കൗണ്ടറുകളുമുണ്ട്.

213 പാര്‍ക്കിംഗ് സ്‌പേസുകളുള്ളത് ഉപഭക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. ഇതനുസരിച്ചാണ് അത്യാധുനിക രീതിയില്‍ കെട്ടിടത്തിന്റെ നിര്‍മിതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഡയറ്റ് ഭക്ഷണശൈലിക്കാര്‍ക്കുള്ള ആരോഗ്യകരവും പോഷകസമൃദ്ധ വുമായ ഫ്രീ ഫ്രം ഫുഡ്‌സ് വിഭാഗം, പെറ്റ് ഫുഡ് വിഭാഗം, ഫ്രഷായി പാചകം ചെയ്ത സുഷി, ഗ്രില്‍ഡ് ഫിഷ് വിഭാഗം, പ്രീമിയം മീറ്റ് വിഭാഗം തുടങ്ങി ഇറക്കുമതി ചെയ്ത ഭക്ഷ്യോല്‍പന്നങ്ങളുടെ വിപുലമായ സംവിധാനവും ലുലു ഉനൈസയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഫ്രഷ് ഭക്ഷ്യഇനങ്ങളുടെയും ഫ്രഷ് ജൂസ്, ബേക്കഡ് ബ്രഡ് – കേക്ക് ഇനങ്ങളുടേയും അതിവിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലുലു ഫോര്‍ത്ത് കണക്ട് ( ഡിജിറ്റല്‍ ആന്റ് ഇലക്ട്രോണിക്‌സ്), ബി.എല്‍.എസ്.എച്ച് , ഐ എക്‌സ്പ്രസ് കോസ്‌മെറ്റിക് ട്രെന്റുകളും സൗന്ദര്യസംവര്‍ധക വസ്തുക്കളും ഒപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഉന്നതനിലവാരത്തിലുള്ള ഫെസ്റ്റീവ് കള്‍ച്ചറിന്റെ ലുലു ബ്രാന്റുകളും സ്മാര്‍ട്ട് കാഷ്വല്‍ ആര്‍.ഇ.ഒ ബ്രാന്റുകളുമാണ് ലുലു ഉനൈസയിലെ മറ്റൊരു സവിശേഷത. ലുലു സൗദി ഹൈപ്പർ മാർക്കറ്റ് ഇതിനകം സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലും അറാംകോ, നാഷണൽ ഗാർഡ്, നിയോം എന്നിവിടങ്ങളിലെ കോമ്പൗണ്ടുകളിലുമായി 59 ഹൈപ്പർ മാർക്കറ്റുകൾ, കമ്മീഷനറികൾ, മിനി മാർക്കറ്റുകൾ എന്നിവ വിജയകര മായി നടത്തുന്നുണ്ട്.


Read Previous

വിവരങ്ങള്‍ ചോര്‍ത്തുന്നു; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭീഷണി #leaking information; Android users are threatened

Read Next

അരുണാചലിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ അന്ധവിശ്വാസത്തിന്‍റെ തീവ്രത കണ്ട് ഞെട്ടി, പോലീസ് സംഘം

Leave a Reply

Your email address will not be published. Required fields are marked *

Most Popular