സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ മലയാളി യുവതി വിമാനത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം ഇന്ന് മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തിക്കും


മസ്‌കറ്റ്: സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങവെ മലയാളി യുവതി വിമാനത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മിന (39) ആണ് മരിച്ചത്. ഒമാനിലെ മസ്‌കറ്റ് വിമാനത്താവളത്തിലുള്ള മൃതദേഹം നിയമനടപടികള്‍ക്കു ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് ഒമാന്‍ എയറില്‍ മസ്‌കറ്റ് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് മരണം. ജിദ്ദയില്‍ നിന്ന് യാത്ര ആരംഭിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കറ്റില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു.

പത്തു വയസ്സുള്ള മൂത്ത മകന്‍ മുഹമ്മദിനൊപ്പമായിരുന്നു ഷര്‍മിന നാട്ടിലേക്ക് തിരിച്ചത്. മസ്‌കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. കൊള്ളോച്ചി മായിന്‍കുട്ടി-ശരീഫ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: റയീസ് വലിയ പറമ്പത്ത്. മറ്റു മക്കള്‍: ഖദീജ, ആയിശ.


Read Previous

പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായിയുടെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ല: കെ മുരളീധരന്‍

Read Next

സിഫ് ഫുട്‌ബോള്‍ സെമി ലൈനപ്പായി; റിയല്‍ കേരള X എഫ്‌സി യാമ്പു, മഹ്ജര്‍ എഫ്സി X എസിസി പോരാട്ടം വെള്ളിയാഴ്ച, ബി ഡിവിഷനില്‍ റെഡ് സീ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular