മാലിദ്വീപ് പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിന് കുത്തേറ്റു


മാലി:മാലിദ്വീപ് പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിന് കുത്തേറ്റു. തലസ്ഥാന മായ മാലിയില്‍ വെച്ച് അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതര മായി പരുക്കേറ്റ ഹുസൈന്‍ എഡികെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെയാണ് സംഭവം. തലസ്ഥാന നഗരിയിലെ ഒരു തെരുവില്‍ വെച്ചായി രുന്നു ആക്രമണം. നിരവധി മാലിദ്വീപ് പാര്‍ലമെന്റ് അംഗങ്ങളെ ഗുണ്ടാസംഘങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ സര്‍ക്കാരിനെ നയിച്ചിരുന്ന ഇന്ത്യ അനുകൂല പാര്‍ട്ടിയായ’മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി’യാണ് ഷമീമിനെ നിയമിച്ചത്. അതേസമയം, പ്രസിഡന്റ് മുഹമ്മദ് മുയിസുവിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനു മെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് അവിശ്വാസ പ്രമേയം ആരംഭിക്കുന്നതിന് ആവശ്യമായ ഒപ്പുകള്‍ ശേഖരിച്ചതായി എംഡിപി അറിയിച്ചു. ചൈനയെ അനുകൂലിക്കുന്ന പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.


Read Previous

ഗുസ്തി താരങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി’; സഞ്ജയ് സിംഗിനെതിരെ സാക്ഷി മാലിക്

Read Next

താമരയിൽ തൊട്ട് പിസിയും പിള്ളേരും; കേരള ജനപക്ഷം (സെക്കുലർ) ബിജെപിയിൽ ലയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular