ഗുസ്തി താരങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി’; സഞ്ജയ് സിംഗിനെതിരെ സാക്ഷി മാലിക്


സസ്പെന്‍ഡ് ചെയ്യപ്പെട്ട റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി സഞ്ജയ് സിംഗിനെതിരെ ആരോപണവുമായി ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്. പൂനെയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഗുസ്തി താരങ്ങള്‍ക്ക്(wrestlers) വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ആരോപണം. വെള്ളി മെഡല്‍ നേടിയതിന് ഒരു ഗുസ്തിക്കാരന് ‘വ്യാജ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഫോട്ടോ സാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. സര്‍ട്ടിഫിക്കറ്റില്‍ താരത്തിന്റെ ജനന വര്‍ഷം 2023 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സസ്പെന്‍ഡ് ചെയ്ത ഗുസ്തി ഫെഡറേഷന് എങ്ങനെ പൂനെയില്‍ സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്നും സാക്ഷി ചോദിച്ചു. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ നിയോഗിച്ച അഡ്-ഹോക്ക് കമ്മിറ്റി ഫെബ്രുവരിയില്‍ ദേശീയ താരങ്ങളെ ജയ്പൂരിലേക്ക ഷെഡ്യൂള്‍ ചെയ്തിരുന്നു. യുവ ഗുസ്തി താരങ്ങളുടെ ഭാവി അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി കായിക മന്ത്രി അനുരാഗ് താക്കൂറിനോട് സാക്ഷി ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

‘ബ്രിജ് ഭൂഷന്റെ സഹായി സഞ്ജയ് സിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു, എന്നിട്ടും സഞ്ജയ് സിംഗ് ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് നടത്തുകയും കളിക്കാര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു, ഇത് നിയമവിരുദ്ധമാണ്. ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ജയ്പൂരിലാണ് നടക്കേണ്ടത്. എന്നാല്‍ അതിനുമുമ്പ് സഞ്ജയ് സിംഗ് വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ നിയമവിരുദ്ധമായി ഒപ്പിടുകയും വിതരണം ചെയ്യുകയും ചെയ്തു,’ സാക്ഷി മാലിക് തന്റെ പോസ്റ്റില്‍ പറഞ്ഞു.

സസ്പെന്‍ഷനിലായ ഒരാള്‍ക്ക് എങ്ങനെയാണ് സംഘടനയുടെ പണം ദുരുപയോഗം ചെയ്യാനാവുക? നാളെ ഈ സര്‍ട്ടിഫിക്കറ്റുകളുമായി കളിക്കാര്‍ ജോലി ചോദിക്കാന്‍ പോകുമ്പോള്‍ പാവപ്പെട്ട കളിക്കാര്‍ക്കെതിരെ നടപടിയെടുക്കും. അതേസമയം ഇതില്‍ കളിക്കാരുടെ കുറ്റം ഒന്നുമില്ല.


Read Previous

എന്റെ ഭർത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം’; സ്വാസിക

Read Next

മാലിദ്വീപ് പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിന് കുത്തേറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular