എന്റെ ഭർത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം’; സ്വാസിക


സിനിമാ സീരിയൽ നടി സ്വാസിക വിജയും നടൻ പ്രേം ജേക്കബും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. മനോഹരമായ വിവാഹ ചിത്രങ്ങൾക്കൊപ്പം വിശേഷങ്ങളും പങ്കുവച്ച് സ്വാസികയും ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു. ഇപ്പോഴിതാ തന്റെ ഭർത്താവ് പ്രേമിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം എന്ന് പറയുകാണ് സ്വാസിക.

പ്രേമിൽ നിന്ന് കല്യാണപ്പുടവ സ്വീകരിച്ച സ്വാസിക ഭർത്താവിന്റെ കാൽ തൊട്ടു വഴങ്ങി. അത് കണ്ട് പ്രേമും പെട്ടന്ന് സ്വാസികയുടെ കാൽ തൊട്ടു വഴങ്ങി. ചുറ്റുമുള്ളവർ ക്കൊപ്പം സ്വാസികയും അത് കണ്ട് ഒന്ന് അമ്പരക്കുന്നത് പുറത്തുവിട്ട പുതിയ വീഡിയോയിൽ കാണാം. ആ വീഡിയോയ്ക്കൊപ്പമാണ് സ്വാസിക പറഞ്ഞത്, എന്റെ ഭർത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം എന്ന്. തനിക്ക് കിട്ടിയ രത്നമാണ് പ്രേം എന്നും സ്വാസിക പറയുന്നു. 

ഒന്നിച്ച് സീരിയലുകൾ ചെയ്തതോടെ സുഹൃത്തുക്കൾ ആയവരാണ് പ്രേമും സ്വാസികയും. ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകർക്കിടയിൽ വൈറലായിരുന്നു. അതോടെ തന്നെ പല ഗോസിപ്പുകളും ഉണ്ടായെങ്കിലും, ഇല്ല ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്ന് ഇരുവരും പ്രതികരിച്ചു. 


Read Previous

ജോർദാനിൽ യുഎസ് സൈനികർക്ക് നേരെ ഡ്രോൺ ആക്രമണം; രണ്ടു ദിവസത്തിനുള്ളിൽ മറുപടി: ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്കെതിരെ അമേരിക്ക ആക്രമണത്തിന് തയ്യാറെടുക്കുന്നു

Read Next

ഗുസ്തി താരങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി’; സഞ്ജയ് സിംഗിനെതിരെ സാക്ഷി മാലിക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular