മല്ലു ട്രാവലർ പീഡിപ്പിയ്ക്കാൻ ശ്രമിച്ചു; സൗദി വനിതയുടെ പരാതി


മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിയ്ക്കാൻ ശ്രമിച്ചെന്ന് സൗദി അറേബ്യൻ വനിത എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. 

കൊച്ചി: അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിയ്ക്കാൻ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പി ക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. 

വെള്ളിയാഴ്ചാണ് പരാതി നൽകിയത്. ഇവരെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്നാണ് പരാതി. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിയ്ക്കാൻ ശ്രമിച്ചതും എന്നും പരാതിയിൽ പറയുന്നു. 


Read Previous

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി

Read Next

വേൾഡ് മലയാളി കൗൺസിൽ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular