നോബൽ സമ്മാന ജേതാവായ മരിയ വർഗാസ് യോസയുടെ “ചീത്ത പെൺകുട്ടി.


2010 ലെ നോബൽ സമ്മാന ജേതാവായ മരിയ വർഗാസ് യോസയുടെ ദ ബാഡ് ഗേൾ അതിഗംഭീര വായനയാണ്. പോസ്റ്റ് – ഫെമിനിസ്റ്റ് കാലഘട്ടത്തിലെ ലൈംഗിക സ്വാതന്ത്ര പ്രഖ്യാപനം നടത്തുന്ന പെൺകുട്ടികളുടെ പ്രണയ ബന്ധത്തിന്റെ കഥ പറയുകയാണ് യോസ

ഒരു മധ്യവേനൽ ഒഴിവുകാലത്ത് റിക്കോർഡോ എന്ന കൗമാരക്കാരൻ ലിലി എന്ന സുന്ദരിയായ പെൺകുട്ടിയെ കണ്ടുമുട്ടുന്നതോടെയാണ് ചീത്ത പെൺകുട്ടിയുടെ കഥ ആരംഭിക്കുന്നത്. താനൊരു ചിലിക്കാരിയായവൾ എന്ന വ്യാജ ഐഡന്റിറ്റി പറഞ്ഞണ് ലിലി അവനെ പ്രണയിക്കുന്നത്.

ലിമയിലെ തെരുവുകളിൽ അവരുടെ പ്രണയം പൂത്തുലയുന്നു. ഒരു സുപ്രഭാതത്തിൽ ലിലി അപ്രത്യ ക്ഷയാകുന്നതോടെ റിക്കാർഡോ ആകെ തകർന്നു പോകുന്നു. ഒരു പതിറ്റാണ്ടിന് ശേഷം റിക്കാർഡോ ഒരു പരിഭാഷകനായി പാരീസിൽ ജോലി തേടിയെത്തുമ്പോൾ ലിലിയെ വീണ്ടും കാണുന്നു.

ഇത്തവണ ക്യൂബൻ വിപ്ലവകാരി കോമ്രേഡ് ആർലെറ്റ് എന്ന പേരിലാണ് അവൾ പ്രത്യക്ഷപ്പെടുനത്. വീണ്ടും ഇരുവരും പ്രണയത്തിലാവുന്നു. പതിവു പോലെ മുങ്ങുന്ന അവളെ പിന്നീട് ഒരു ഫ്രഞ്ച് നയതന്ത്രഞ്ജന്റെ ഭാര്യയായി റിക്കാർഡോ വീണ്ടും കാണുന്നു.

റിക്കാർഡോയുടെ ഹൃദയവും നയതന്ത്രഞ്ജന്റെ സ്വിസ് ബാങ്ക് അക്കൗണ്ടും കാലിയാക്കി യുവതി വീണ്ടും മുങ്ങുന്നു. അടുത്ത തവണ ഒരു ജാപ്പനീസ് അധോലോക നായകന്റെ ഭാര്യയായി കുരീക്കോ എന്ന പേരിലാണ് പിന്നീട് ചീത്ത പെൺകുട്ടി കാണപ്പെടുന്നത്.

എന്നാൽ പ്രണയത്തിൽ സത്യസന്ധനായ റിക്കാർഡോ ഇത്തവണ കാമുകിയ്ക്കായി മികച്ച മാനസിക ചികിത്സ ഒരുക്കുകയാണ്. തന്റെ പേര് ഒട്ടിലിയ എന്നാണെന്നും ബാല്യകാലത്തെ അനുഭവങ്ങളാണ് ഇങ്ങനെയാക്കി തെന്നും കാമുകനോട് അവൾ കുമ്പസരിക്കുന്നു.

യോസയുടെ ആത്മകഥാപരമായ നോവൽ എന്നാണ് നിരൂപകർ ഈ നോവലിനെക്കുറിച്ച് പറയു ന്നത്. യോസയുടെ പാരീസ് പഠനകാലത്തെ അനുഭവങ്ങളാണ് നോവലിന്റെ അടിത്തറ. സ്ത്രീയുടെ പുതുകാല സ്വാതന്ത്ര പ്രഖ്യാപനത്തിന്റെ തലത്തിൽ പോസ്റ്റ് ഫെമിനിസ്റ്റ് കാലഘട്ടത്തിലെ ശ്രദ്ധേയ മായ നോവലാണ് ബാഡ് ഗേൾ എന്നതിൽ തർക്കമില്ല

@ ജേക്കബ് ഏബ്രഹാം🌿


Read Previous

സൗദി അറേബ്യയില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യത.

Read Next

മാറുന്ന കുട്ടികളും മാറേണ്ട അദ്ധ്യാപകരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular