ബാഡ്മിന്റണില്‍ പുതു ചരിത്രം; ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം, സാത്വിക്- ചിരാഗ് സഖ്യം സുവര്‍ണ താരങ്ങള്‍


ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇതാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ സുവര്‍ണ നേട്ടം തൊട്ടു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണം സ്വന്തമാക്കി.

ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യം ചോയ് സോല്‍ഗ്യു- കിം വോന്‍ഹോ സഖ്യ ത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്. അനായാസമായാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. ഫൈനല്‍ പോരാട്ടം വെറും രണ്ട് സെറ്റ് മാത്രമാണ് നീണ്ടത്. സ്‌കോര്‍: 21- 8, 21- 16.

ഗെയിംസില്‍ ഇന്ത്യയുടെ 26ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 101ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം നേട്ടങ്ങളും അക്കൗണ്ടിലുണ്ട്.


Read Previous

ഇസ്രായേലിലേക്ക് 5,000 റോക്കറ്റുകള്‍ വര്‍ഷിച്ച് ഹമാസ്;  കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു; ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം എന്ന പേരില്‍ ഇസ്രായേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഹമാസ്; ഇസ്രായേലിനെ നേരിടാന്‍ എല്ലാ പലസ്തീനികളും ഒരുങ്ങിയിരിക്കണമെന്നും നിര്‍ദേശം ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചു.

Read Next

എറിഞ്ഞു വീഴ്ത്തി ഷാകിബും, മെഹിദിയും; ലോകകപ്പില്‍ അഫ്ഗാനെതിരെ ബംഗ്ലാദേശിനു 157 റണ്‍സ് ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular