എറിഞ്ഞു വീഴ്ത്തി ഷാകിബും, മെഹിദിയും; ലോകകപ്പില്‍ അഫ്ഗാനെതിരെ ബംഗ്ലാദേശിനു 157 റണ്‍സ് ലക്ഷ്യം


ധരംശാല: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ 157 റണ്‍സ്. അഫ്ഗാനി സ്ഥാനെ അവര്‍ 37.2 ഓവറില്‍ 156 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. ടോസ് നേടി ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ തീരുമാനം ശരിയായി മാറി. അഫ്ഗാന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമിട്ടെങ്കിലും പിന്നീടെത്തിയവര്‍ നീതി പുലര്‍ത്തിയില്ല.

47 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് അവരുടെ ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ 22 റണ്‍സെടുത്തു. അസ്മതുല്ല ഒമര്‍സായും 22 റണ്‍സ് കണ്ടെത്തി. റഹ്മത് ഷാ, ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി എന്നിവര്‍ 18 വീതം റണ്‍സും കണ്ടെത്തി. മറ്റൊരാളും രണ്ടക്കം കടന്നില്ല. 

ബംഗ്ലാദേശിനായി ഷാകിബ്, മെഹിദി ഹസന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷൊരിഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു. ടസ്‌കിന്‍ അഹമദ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.


Read Previous

ബാഡ്മിന്റണില്‍ പുതു ചരിത്രം; ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം, സാത്വിക്- ചിരാഗ് സഖ്യം സുവര്‍ണ താരങ്ങള്‍

Read Next

അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയത് ബാങ്ക് സെക്രട്ടറി; 63 ലക്ഷത്തിന്റെ ഇടപാടുകള്‍ നടന്നെന്ന് ഇഡി

Leave a Reply

Your email address will not be published. Required fields are marked *

Most Popular