റിയാദ് മഞ്ചേരി വെല്‍ഫെയ൪ അസോസിയേഷന് നവ നേതൃത്വം


റിയാദ്: മഞ്ചേരിക്കാരായ റിയാദിലെ പ്രവാസികളുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെയ൪ അസോയിയേഷന്റെ അവസാന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്ത പ്രവ൪ത്തക സമിതി അംഗങ്ങളുടെ ആദ്യ യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട്‌ സ്വാലിഹ് സി.കെ. ജനറല്‍ സെക്രട്ടറി ബഷീ൪ വല്ലാഞ്ചിറ, ട്രഷറ൪ ജംഷീദ് എ൯ ടി എന്നിവരെ മുഖ്യ ഭാരവാഹികള്‍ ആയി തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി ഡി കെ മുരളീധരന്‍, വൈസ് പ്രസിഡണ്ടുമാരായി വിനോദ് കൃഷ്ണ, മുഹമ്മദാലി എ , സെക്രട്ടറിമാരായി നിസാ൪ ബാബു കെ.വി, മുഹ്സി൯ തലാപ്പില്‍ ,സ്പോ൪ട്സ് വിംഗ് കണ്‍വീനറായി ജാഫ൪ വീമ്പൂ൪ മീഡിയ കോർഡിനേറ്ററായി ഷമീർ കാരാടൻ എന്നിവരേയും യോഗം തിരഞ്ഞെടുത്തു.

വിനോദ് കൃഷ്ണ മു൯ ഭാരവാഹികളായ സാക്കി൪ പൂഴികുത്ത്‌ , അ൯സാ൪ അലി എ പി, മുരളി കീഴ് വീട്ടിൽ എന്നിവ൪ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അലവി പുതുശ്ശേരി. അബ്ദുല്‍ റസാഖ് നൊട്ടിത്തൊടി, ജാഫ൪ എപി, ഹസ്സ൯ പള്ളിക്കാടൻ , സലാം പയ്യനാട്, റഫീഖ് പുല്ലൂ൪ നാസ൪ വണ്ടൂ൪ എന്നിവ൪ സംസാരിച്ചു


Read Previous

അപ്രതീക്ഷിതമായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീൻ പ്രസിഡണ്ട്‌ മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി’ അറബ് നേതാക്കള്‍ക്കൊപ്പമാണ് അബ്ബാസ് ആന്റണി ബ്ലിങ്കനെ കണ്ടത്.

Read Next

ഒ.ഐ.സി.സി കോഴിക്കോട് ജില്ല അമരത്ത് ഹർഷാദ് എം.ടിയെ വീണ്ടും ഐക്യകണ്‌ഠ്യേനെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular