#Nilambur expatriate organization| നിലമ്പൂർ പ്രവാസി സംഘടന ഇഫ്താർ സംഗമം സംഘടിപ്പിച്ചു


റിയാദിൽ ജോലി ചെയുന്ന നിലമ്പൂർ നിവാസികളുടെ  കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടന ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറിലേറെ പേർ പങ്കെടുത്ത ഇഫ്താർ സംഗമം വേറിട്ട അനുഭവമായിരുന്നു.  നിലമ്പൂർ നഗരസഭ പരിധിയിലുള്ള  പ്രവാസികളുടെ കൂട്ടായ്മ യായ നിലമ്പൂർ പ്രവാസി സംഘടന കഴിഞ്ഞ 23 വർഷത്തിലേറെയായി റിയാദിൽ പ്രവർത്തിച്ചു വരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

സുലൈ എക്സിറ്റ് പതിനാറിലെ ഇസ്തിറാഹയിൽ വെച്ച് നടന്ന ഇഫ്താർ സംഗമം
മുൻ പ്രസിഡൻ്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് അഷ്റഫ് പരുത്തിക്കുന്നൻ അദ്ധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ ഒറ്റകത്ത്, റസാക്ക് അറക്കൽ, സുൽഫിക്കർ ചെമ്പാല, ഷാജിൽ മേലേതിൽ, റിയാസ് വരിക്കോടൻ എന്നിവർ സംസാരിച്ചു. കാളികാവ് പ്രവാസി അസോസിയേഷൻ പ്രതിനിധി നാസർ കാരയിൽ ആശംസ നേർന്നു. സെക്രട്ടറി ജാഫറലി മൂത്തേടത്ത് സ്വാഗതവും മൻസൂർ ബാബു അയ്യാർപൊയിൽ നന്ദിയും പറഞ്ഞു.

റിയാദിൽ ജോലി ചെയുന്ന നിലംബൂർ പ്രവാസികൾ സംഘടന  ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന്  ഭാരവാഹികൾ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ  053 027 9289,050 146 6425.


Read Previous

#Keli help| എക്സിറ്റ് അടിച്ചത് അറിഞ്ഞില്ല! നാടണയാൻ തമിഴ്നാട് സ്വദേശിക്ക് തുണയായി കേളി

Read Next

#V.muraleedharan|വോട്ട് ചോദിച്ചുള്ള ഫ്‌ളക്‌സില്‍ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular