തിരുവനന്തപുരത്ത് ഒമ്പതു നാമനിര്‍ദേശ പത്രികകള്‍ തള്ളി; നിരസിച്ചതിൽ മുന്‍ ബിഷപ്പ് റസാലത്തിന്റെ ഭാര്യയുടെ പത്രികയും #Nine nomination papers were rejected in Thiruvananthapuram


തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സൂക്ഷ്മപരിശോധ നയില്‍ ഒമ്പതു നാമനിര്‍ദേശ പത്രികകള്‍ തള്ളി. സിഎസ്‌ഐ സഭ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ ഷേര്‍ളി ജോണിന്റെ പത്രികയും തള്ളിയവയില്‍ ഉള്‍പ്പെടുന്നു.

മതിയായ രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് ഷേര്‍ളിയുടെ പത്രിക തള്ളിയത്. തിരുവനന്ത പുരത്ത് 22 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയിരുന്നത്. ഒമ്പതു പത്രികകള്‍ തള്ളി യതോടെ മത്സരരംഗത്ത് 13 പേരായി ചുരുങ്ങി.

സഭാ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഷേര്‍ളി ജോണിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും, അതിനുപിന്നില്‍ ബിജെപിയാണെന്നും ഇന്നലെ എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. സിഎസ്‌ഐ സഭാ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നായിരുന്നു ആരോപണം.


Read Previous

സാങ്കല്‍പിക അന്യഗ്രഹ ജീവികളുമായി സംഭാഷണം, ദിനോസറുകൾക്ക് വംശനാശം സംഭവിച്ചില്ലെന്ന് വിശ്വാസം’; ഞെട്ടിക്കുന്ന ഡിജിറ്റൽ തെളിവുകള്‍ #Malayalees Death In Arunachal

Read Next

തരൂരിന് പിഎച്ച്ഡി, സുരേഷ് ഗോപി എംഎ ഇംഗ്ലീഷ്, എളമരം കരീമിന് പ്രീഡിഗ്രി ; സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെ #The educational qualification of the candidates is as follows

Leave a Reply

Your email address will not be published. Required fields are marked *

Most Popular