തരൂരിന് പിഎച്ച്ഡി, സുരേഷ് ഗോപി എംഎ ഇംഗ്ലീഷ്, എളമരം കരീമിന് പ്രീഡിഗ്രി ; സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെ #The educational qualification of the candidates is as follows


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ്. അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്ര ത്തിലും ഡോക്ടറേറ്റ്, യുഎസ്എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം ഉള്ളതായും തരൂര്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

തരൂരിന്റെ എതിരാളിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ചിക്കാഗോയിലെ ഇല്ലിനോയിസ് ടെക്‌നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. കൂടാതെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത ഇപ്രകാരമാണ്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ബിഎസ് സി, നിയമ ബിരുദധാരിയാണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് എഎല്‍ബി ബിരുദധാരിയാണ്. ആലപ്പുഴയിലെ ഇടതു സ്ഥാനാര്‍ത്ഥി എഎം ആരിഫും എല്‍എല്‍ബിക്കാരനാണ്.

എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാല്‍ എംഎസ് സി ബിരുദധാരിയാണ്. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംബിഎക്കാരനാണ്. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി എംഎ, എംഫില്‍, കോട്ടയത്തെ കെ ഫ്രാന്‍സിസ് ജോര്‍ജ് ബിഎ, എല്‍എല്‍ബി, തൃശൂരിലെ കെ മുരളീധരന്‍ ബിഎ, സുരേഷ് ഗോപി എംഎ ഇംഗ്ലീഷ്, വടകരയിലെ കെ കെ ശൈലജ ബിഎസ് സി ബി എഡ് എന്നിങ്ങനെ യാണ് വിദ്യാഭ്യാസ യോഗ്യത.


Read Previous

തിരുവനന്തപുരത്ത് ഒമ്പതു നാമനിര്‍ദേശ പത്രികകള്‍ തള്ളി; നിരസിച്ചതിൽ മുന്‍ ബിഷപ്പ് റസാലത്തിന്റെ ഭാര്യയുടെ പത്രികയും #Nine nomination papers were rejected in Thiruvananthapuram

Read Next

വടകരയില്‍ കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്; ഷാഫിക്ക് രണ്ട് അപരന്മാര്‍ #Bringing down others and fronts

Leave a Reply

Your email address will not be published. Required fields are marked *

Most Popular