നിതീഷ് കുമാര്‍ ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍; തീരുമാനം ഉടനെന്ന് റിപ്പോര്‍ട്ട്


നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിന്റെകണ്‍വീനറായിനിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തീരുമാനം അംഗീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വെര്‍ച്വല്‍ മീറ്റിംഗ് ഈ ആഴ്ച നടന്നേക്കും. നിതീഷ് കുമാറുമായും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും നിയമനം സംബന്ധിച്ച് ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. തീരുമാനം ഇന്ത്യ സഖ്യത്തിനുള്ളിലെ മറ്റ് പങ്കാളികളോടും കൂടിയാലോചിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുമായി നിതീഷ് കുമാര്‍ ഇതേ കുറിച്ച് സംസാരിച്ചിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്രിവാള്‍, സഖ്യത്തിലെ മറ്റൊരു പ്രമുഖനും നിതീഷ് കുമാറിനെ കണ്‍വീനറായി നിയമിക്കാനുള്ള ആശയത്തെ പിന്തുണച്ചതായി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

ഡിസംബര്‍ 19 ന്, ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ നാലാമത്തെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ യോഗത്തില്‍, സീറ്റ് വിഭജനം, സംയുക്ത പ്രചാരണ രൂപരേഖ, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തന്ത്രം തുടങ്ങി വിവിധ വിഷയങ്ങളും ചര്‍ച്ചയായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം ജനുവരി 30ന് ആരംഭിക്കുമെന്ന് പ്രതിപക്ഷ സഖ്യം അറിയിച്ചതും ശ്രദ്ധേയമാണ്.

അടുത്തിടെ ജനതാദള്‍ (യുണൈറ്റഡ്) അധ്യക്ഷനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചുമതലയേറ്റിരുന്നു. രാജീവ് രഞ്ജന്‍ സിംഗ് എന്ന ലാലന്‍ സിംഗ് രാജിവെച്ചതിന് പിന്നാലെയായിരുന്നു തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന ജെഡിയുവിന്റെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ലാലന്‍ സിംഗ് രാജി പ്രഖ്യാപിച്ചത്. പിന്നാലെ നിതീഷ് കുമാറിനെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായും ജെഡിയു അറിയിച്ചു. പാര്‍ട്ടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സജീവമായി പങ്കെടുക്കാനുമുള്ള ആഗ്രഹമാണ് സ്ഥാനമൊഴി യാനുള്ള കാരണമെന്ന് ലാലന്‍ സിംഗ് പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പിന്‍ഗാമിയായി നിതീഷ് കുമാറിനെ ലാലന്‍ സിംഗ് തന്നെയാണ് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നിതീഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വന്‍കിട രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യ. ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരി ടാനാണ് സഖ്യം രൂപീകരിച്ചത്. 2023 ജൂലൈയില്‍ ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലായിരുന്നു സഖ്യ രൂപീകരണം.


Read Previous

ഇത്രമാത്രം പെണ്ണുങ്ങളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല; ബിജെപി വേദിയില്‍ നടി ശോഭന

Read Next

സത്യം വിജയിച്ചു’: ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular