മുന്‍മന്ത്രി ടിഎച്ച് മുസ്തഫയുടെ നിര്യാണത്തില്‍ ഒഐസിസി റിയാദ് ഏറണാകുളം ജില്ലാ കമ്മിറ്റി അനുശോചനം യോഗം സംഘടിപ്പിച്ചു


റിയാദ് : മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയും ആയിരുന്ന ഹാജി ടിഎച്ച് മുസ്തഫയുടെ നിര്യാണത്തില്‍ ഒഐസിസി റിയാദ് ഏറണാകുളം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . അനുശോചന സമ്മേളനം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിടന്റ്റ് ശ്രീ അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു . എറണാകുളം ജില്ലാ പ്രസിടന്റ്റ് ശ്രീ മാത്യു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിംഗ് പ്രസിടന്റ്റ് അലി ആലുവ ആമുഖ പ്രസംഗം നടത്തി .

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി ഫൈസല്‍ ബഹസന്‍ എറണാകുളം ജില്ലാ ജനറല്‍സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ആയ ഷുക്കൂര്‍ ആലുവ,സലിം കളക്കര,സലിം ആര്‍ത്തിയില്‍ , ബാലുകുട്ടന്‍, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ജോണ്‍സന്‍ മര്‍ക്കോസ്, യഹിയ കൊടുങ്ങല്ലൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍ , നാസര്‍ ലൈസ് , വാഹിത് മലപ്പുറം ജില്ലാ പ്രസിടന്റുമാര്‍ ആയ ഷാജി മഠത്തില്‍ , ബഷീര്‍ , ഷഫീക്ക് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍,ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നൌഷാദ് പാലമലയില്‍ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ പ്രസിടന്റ്റ് കരിം കാനാപുരം എന്നിവര്‍ അനുശോചനം സമ്മേളനത്തില്‍ പ്രസംഗിച്ചു എറണാകുളം ജില്ലാ വൈസ് പ്രസിടന്റ്റ് മാത്യു വര്‍ഗീസ്‌ സെക്രട്ടറി ഇബ്രാഹിം ഹൈദ്രോസ് വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ എക്സികുട്ടീവ് മെമ്പര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു

യോഗത്തിന് മുന്‍പ് ഡി പാലസില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് ഉസ്താത് ഷാഹിദ് അഹ്‌സനി നേതൃത്വം നല്‍കി .മയ്യിത്ത് നമസ്കാരത്തില്‍ റിയാദ് ഓഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെയും ജില്ല കമ്മിറ്റിയുടെയും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു


Read Previous

ലൂർദ് പള്ളിയിലെ മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും: മാതാവിൻ്റെ തലയിൽ ചൂടിയ കിരീടം തറയിൽ വീണത് പരിഭ്രാന്തി പരത്തി

Read Next

ടിഎന്‍ പ്രതാപനെ ജയിപ്പിക്കണം; തൃശൂരില്‍ ചുവരെഴുത്ത്; മായ്ക്കാന്‍ നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular