ലൂർദ് പള്ളിയിലെ മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും: മാതാവിൻ്റെ തലയിൽ ചൂടിയ കിരീടം തറയിൽ വീണത് പരിഭ്രാന്തി പരത്തി


തൃശ്ശൂർ ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ കിരീടം സമർപ്പിക്കാൻ നടനും ബിജെപി നേതാവുമായ (BJP Leader) സുരേഷ് ഗോപിയും കുടുംബവും എത്തി. മകളുടെ വിവാഹ ത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി പള്ളിയിൽ സ്വർണ്ണ കിരീടം സമർപ്പിച്ചത്. ജനുവരി 17നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഗുരുവായൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഉൾപ്പെടെ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ പെരുന്നാളിന് ലൂർദ് പള്ളിയിൽ എത്തിയപ്പോൾ സുരേഷ് ഗോപി മാതാവിന് സ്വർണ്ണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നൽകുകയായിരുന്നു. തുടർന്നാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് അദ്ദേഹം സ്വർണ്ണകിരീടം സമർപ്പിച്ചത്. കിരീടം സമർപ്പിക്കാൻ ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു.

സ്വർണ്ണക്കിരീടം സമർപ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപി മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ സ്വർണ്ണ കിരീടം സമർപ്പിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താൻ കൊണ്ടു വന്ന സ്വർണ്ണ കിരീടം വികാരിക്ക് കൈമാറി. വികാരി കിരീടം മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടർന്ന് സുരേഷ് ഗോപി മകൾക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിൻ്റെ തലയിൽ അണിയിക്കുകയായി രുന്നു.

ഇതിലൂടെ സുരേഷ് ഗോപി മാതാവിൻ്റെ തലയിൽ പ്രതിഷ്ഠിച്ച കിരീടം നിലത്ത് വീണത് പരിഭ്രാന്തി പടർത്തി. തുടർന്ന് സുരഷ് ഗോപിയുടെ ഭാര്യ കിരീടം വീണ്ടും ശരിയാക്കി മാതാവിൻ്റെ തലയിൽ വയ്ക്കുകയായിരുന്നു. പാർലമെൻ്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരേഷ് ഗോപി തൃശ്ശൂരിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. 

മണ്ഡലത്തിൽ സജീവമായ സമയത്ത് തൃശ്ശൂർ ലൂർദ് പള്ളിയിൽ എത്തിയ സുരേഷ് ഗോപി സ്വർണ്ണത്തിടുമ്പ് നടയ്ക്കു വയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമായി ബന്ധപ്പെട്ടതാണ് ഇപ്പോൾ വിവാഹിതയാകാൻ പോകുന്ന മകളോടൊപ്പം എത്തി അദ്ദേഹം സ്വർണ്ണകിരീടം നടയ്ക്കു വച്ചത്. 


Read Previous

മകരജ്യോതിക്കൊരുങ്ങി ശബരിമല; വൻ ഭക്തജനപ്രവാഹം, കനത്ത സുരക്ഷ

Read Next

മുന്‍മന്ത്രി ടിഎച്ച് മുസ്തഫയുടെ നിര്യാണത്തില്‍ ഒഐസിസി റിയാദ് ഏറണാകുളം ജില്ലാ കമ്മിറ്റി അനുശോചനം യോഗം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular