സേവനത്തിന്‍റെ ദശ വാര്‍ഷിക നിറവില്‍ പ്രവാസി വെൽഫെയർ, ആറു മാസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കമായി.


റിയാദ്: 2014 മുതല്‍ സൗദിയില്‍ ‘പ്രവാസി സാംസ്കാരിക വേദി’ എന്ന പേരിൽ പ്രവർ ത്തനമാരംഭിച്ച സംഘടന ‘പ്രവാസി വെൽഫെയർ’ എന്ന നാമ കരണത്തിൽ ഒരു ദശകം പിന്നിടുന്ന വേളയില്‍ ആഘോഷത്തിന്‍റെ ഭാഗമായി ആറു മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ മുഴുവൻ മലയാളി സമൂഹത്തിലും എത്തിക്കുക, സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹമായ സേവനം അർപ്പിച്ചവരെ ആദരിക്കല്‍. പത്തോളം സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പ്രൊഫഷണൽ മീറ്റുകൾ ,10 സേവന വർഷങ്ങൾ’എന്ന പേരില്‍ ഡോക്യൂമെന്ററി. വിവിധ പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന ‘ജനകീയ സഭ’, യുവ സംരംഭകരുടെ സംഗമം; ലീഗൽ സെൽ. 10 പേർക്ക് എയർ ടിക്കറ്റുകൾ. വനിതകൾക്കുള്ള തൊഴിൽ സാധ്യതകൾ ഉപയോഗപ്പെ ടുത്താൻ ജോബ് സെല്ലുകൾ, സൗദിയിലെ തൊഴിൽ സാഹചര്യങ്ങൾ പ്രവാസി വനിതകൾക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഗൈഡൻസ് പ്രോഗ്രാമുകൾ എന്നിവ ആറു മാസം കൊണ്ട് നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു

തൊഴിലാളികൾക്കിടയിൽ നടത്തിയ സേവനങ്ങൾ, മരണാനന്തര നടപടികൾ പൂർത്തീകരിച്ചത്, കോവിഡ് കാലത്തെ പ്രത്യേക സഹായങ്ങൾ, ചാർട്ടേഡ് ഫ്ലൈറ്റ് ഒരുക്കൽ. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് വെൽഫെയർ ഹോം, ജില്ലകൾ കേന്ദ്രമാക്കി ആംബുലൻസ്, കുടിവെള്ള പദ്ധതികൾ, യാത്രാ സഹായം, പ്രശ്നങ്ങളിൽ അകപ്പെട്ടവർക്ക് നിയമ സഹായം കൂടാതെ പ്രവാസികളിൽ രാഷ്ട്രീയമായ അവബോധവും പ്രതികരണ ശേഷിയും വളർത്തുവാൻ നിരന്തരമായ സാമൂഹിക, രാഷ്ട്രീയ ചർച്ചകൾ ആരോഗ്യ ക്യാമ്പുകൾ, കലാ, കായിക പ്രോഗ്രാമുകള്‍ സാഹിത്യ ചർച്ചകൾ, ശില്പശാലകൾ തുടങ്ങി നിരവധി ഇടപെടലുകള്‍ നടത്താന്‍ സംഘടനക്ക് പോയ വര്‍ഷങ്ങളില്‍ ചെയ്യാന്‍ സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു

വാർത്താസമ്മേളനത്തില്‍ പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌, സാജു ജോര്‍ജ് , സെന്‍ട്രല്‍ പ്രൊവിന്സ് പ്രസിഡണ്ട്‌, ഖലീല്‍ പാലോട്, സെന്‍ട്രല്‍ പ്രൊവിന്സ് സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, നാഷണല്‍ കമ്മറ്റിയംഗം അഷറഫ് കൊടിഞ്ഞി എന്നിവര്‍ പങ്കെടുത്തു.


Read Previous

ഒമാനിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് മരണം, തൃശ്ശൂര്‍ സ്വദേശി സുനിൽകുമാർ ആണ് അപകടത്തിൽ മരിച്ച മലയാളി.

Read Next

വിവാദ പ്രസ്താവന: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സ്ഥാനത്തുനിന്ന് സാം പിട്രോഡ രാജിവച്ചു, നീക്കിയെതെന്ന് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular