എയർ ഇന്ത്യ വിമാനസർവീസുകൾ റദ്ധാക്കിയ നടപടി, യാത്രക്കാർക്ക് നഷ്ട പരിഹാരം നല്‍കണം: റിയാദ് ഒഐസിസി


റിയാദ്: തുടർച്ചയായ രണ്ടാം ദിവസവും പ്രവാസികളെ ദുരിതത്തിലാഴ്ത്തി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ധാക്കിയ നിലപാടിനെതിരെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ടിക്കറ്റുകൾക്ക് കൊള്ളലാഭം കൊയ്താണ് യാത്രക്കാരനിൽ നിന്നും കമ്പനി ഈടാക്കുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് എടുത്ത് യാത്ര മുടങ്ങിയവർക്ക് മാന്യമായ നഷ്ടപരിഹാരം അടക്കം കമ്പനി നല്‍കാൻ തയ്യാറാകണമെന്നും റിയാദ് ഒഐസിസി ആവശ്യപ്പെട്ടു.

എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ നിസഹകരണം മൂലം ബുധനാഴ്ച തന്നെ 91 ഫ്ലൈറ്റുകളാണ് , റദ്ദാക്കിയത്, 102 സർവീസുകളാണ് വൈകിയത്. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. ഒട്ടനവധി പ്രവാസികളുടെ വിസ കാലാവധിയെക്കൂടി ഇത് ബാധിച്ചിരിക്കയാണ്.

കേന്ദ്രസർക്കാർ ഉടനെ ഇതിനൊരു പരിഹാര നടപടി എടുത്തില്ലെങ്കിൽ ബഹിഷ്ക്ക രണം അടക്കുള്ള ശക്തമായ സമര നടപടികൾക്ക് പ്രവാസികൾ തുടക്കം കുറിക്കുമെന്ന് ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറീയിച്ചു.


Read Previous

റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി

Read Next

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും’- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular