പച്ചക്കറി വ്യാപാരിക്ക് ഉച്ചഭക്ഷണമൊരുക്കി നല്‍കി രാഹുല്‍ ഗാന്ധി | വീഡിയോ


സമൂഹമാധ്യമങ്ങളില്‍ വൈറലായ പച്ചക്കറി വ്യാപാരി, രാമേശ്വരറിന്‌ ഉച്ചഭക്ഷണ മൊരുക്കി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓഗസ്റ്റ് 14 ന് ഡല്‍ഹിയിലെ വസതിയില്‍ വെച്ചാണ് രാഹുല്‍ രാമേശ്വറും കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി യത്. സംഭവത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച സോഷ്യല്‍ മീഡി യയില്‍ പങ്കുവെച്ചിട്ടുണ്ട്.

‘മുഖ്യധാരാ സംവാദങ്ങളില്‍ നിന്ന് അകന്നിരിക്കുന്ന വേദനകളും വെല്ലുവിളികളും നിറഞ്ഞ ഇന്ത്യയുടെ ശബ്ദമാണ് രാമേശ്വര്‍ ജി. ഇന്ത്യയുടെ ശബ്ദം കേട്ട് അവര്‍ക്കായി പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ധാര്‍മിക ഉത്തരവാദിത്തമാണെന്നും’ വീഡിയോ പങ്കിട്ട് രാഹുല്‍ ഗാന്ധി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.

പച്ചക്കറി കച്ചവടക്കാരനുമായും കുടുംബവുമായി രാഹുല്‍ സംവദിക്കുന്നതായി വീഡി യോയില്‍ കാണാം. അദ്ദേഹം രാഹുലിനെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്തപ്പോള്‍ തന്റെ പേര് വിളിച്ചാല്‍ മതിയെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ‘നിങ്ങള്‍ എന്തിനാണ് എന്നെ സാര്‍ എന്ന് വിളിക്കുന്നത്? എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്. എന്നെ സാര്‍ എന്ന് വിളിക്കരുത്. എന്നെ പേര് വിളിക്കൂ’ രാഹുല്‍ ഗാന്ധി വ്യാപാരിയോട് പറയുന്നു. സംഭവത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി യൂട്യൂബിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

കഠിനാധ്വാനത്തിന് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുളള രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന്, ‘എനിക്ക് ഒന്നും ലഭിക്കുന്നില്ല, സര്‍ക്കാരില്‍ നിന്ന് ആരും ഞാന്‍ പറയു ന്നത് കേള്‍ക്കുന്നില്ല. നിങ്ങള്‍ ഞാന്‍ പറയുന്നത് കേട്ടു, അതുകൊണ്ടാണ് ഞാന്‍ എന്റെ വേദന നിങ്ങളുമായി പങ്കിടുന്നത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുമ്പോള്‍ ദരിദ്രര്‍ തുടച്ചുമാറ്റപ്പെടുകയാണ്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഞാനൊരു സാധാരണ പച്ചക്കറി കച്ചവടക്കാരനാണ്. സോഷ്യല്‍ മീഡിയയില്‍ വൈറ ലായ വീഡിയോയില്‍ നിങ്ങള്‍ കണ്ടത് യാഥാര്‍ത്ഥ്യമാണ്. അന്ന് ഏകദേശം 1,500 രൂപ എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു, എന്നാല്‍ കച്ചവടക്കാരില്‍ നിന്ന്‌ തക്കാളിവില അറിഞ്ഞപ്പോള്‍ എനിക്ക് ഒന്നും തന്നെ വാങ്ങാന്‍ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഡല്‍ഹിയില്‍ വരുന്നത് എനിക്കും എന്റെ കുടുംബത്തിനും നല്ലതിനായിരിക്കുമെ ന്നാണ് ഞാന്‍ ആദ്യം കരുതിയിരുന്നെങ്കിലും കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി കാര്യങ്ങള്‍ കൂടുതല്‍ വഷളായി’ രാഹുല്‍ ഗാന്ധിയോട് സംസാരിക്കവെ രാമേശ്വര്‍ പറഞ്ഞു. രാമേശ്വരിന്റെ ഭാര്യയുമായും മകളുമായും രാഹുല്‍ ഗാന്ധി സംസാരിച്ചു.

നിങ്ങള്‍ സത്യം പറയുമ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിനെക്കുറിച്ച് വിഷമി ക്കേണ്ട. നിങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക, കഠിനാധ്വാനം ചെയ്യുക. ദരിദ്ര ര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിരുന്നു. കോടികള്‍ സമ്പാദിക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും ആശ്വാസത്തിനുളള പദ്ധതികള്‍ ലഭിക്കും. എന്നാല്‍ ദരിദ്രര്‍ക്കായി ഒന്നുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തക്കാളിയുടെ കുതിച്ചുയരുന്ന വിലയെക്കുറിച്ച് ഇന്ത്യ ടുഡേയുടെ സഹോദര സ്ഥാപന മായ ദി ലാലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലെ രാമേശ്വരിന്റെ വീഡിയോ ജൂലൈ യില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നുള്ള വീഡിയോയില്‍ രാഹുല്‍ ഗാന്ധിയെ കാണണമെന്ന് രാമേശ്വര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.


Read Previous

ഗവർണർക്ക് സംസ്ഥാന സർക്കാരിന്റെ ഓണക്കോടി സമ്മാനിച്ച് മന്ത്രിമാരായ റിയാസും ശിവൻകുട്ടിയും

Read Next

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 50,000 രൂപ അപേക്ഷാഫീസ് ഈടാക്കാന്‍ കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular