‘അമേഠിയിലും രാഹുൽ ഗാന്ധി വേണം’; മണ്ഡലത്തില്‍ രാഹുലിനായി മുറവിളി ശക്തമാകുന്നു


ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ തന്‍റെ മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പരമ്പരാഗത മണ്ഡലമായ അമേഠിയിലും രാഹുൽ മത്സരിക്കണമെന്ന മുറവിളി പാർട്ടിയിൽ ശക്തമാകുകയാണ്. അമേഠിയിലെയും റായ്ബറേലിയിലെയും ഉന്നത എഐസിസി ഭാരവാഹികളും, സംസ്ഥാന നേതാക്കളും, പ്രാദേശിക പ്രവർത്തകരും അടുത്തിടെ രാഹുലിനെയും പ്രിയങ്കയെയും കാണുകയും ഉത്തർപ്രദേശിൽ നിന്ന് മത്സരരംഗത്ത് ചേരാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു

ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ഒരു പ്രതിനിധി സംഘം അടുത്തിടെയാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ട് അമേഠി, റായ്ബറേലി പാർലമെൻ്റ് സീറ്റുകളിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്.

അമേഠിയിലെ രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തില്‍ യുപി പാർട്ടി പ്രവർത്തകർക്ക് ഏറെ പ്രതീക്ഷയുള്ളതിനാൽ, ലോക്‌സഭാ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി മാർച്ച് 11 ന് വീണ്ടും യോഗം ചേരുമ്പോൾ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ഇവിടെ നേതാക്കളുടെ പ്രതീക്ഷ.

“രണ്ട് മുൻനിര നേതാക്കൾ സ്ഥാനാർത്ഥികളായി വരുന്നത് ദേശീയ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു,” യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു. “രണ്ട് നേതാക്കളും ഞങ്ങളെ ക്ഷമയോടെ കേട്ടു, എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അവരാണ്,” അദ്ദേഹം പറഞ്ഞു

രണ്ട് മുൻനിര നേതാക്കളും മത്സരത്തിനെത്തിയാൽ, സംസ്ഥാനത്തുടനീളമുള്ള വോട്ടർ മാര്‍ക്ക് അത് പ്രചേദനമാകും. 17 സീറ്റുകളിൽ കോൺഗ്രസിന് മാത്രമല്ല, ശേഷിക്കുന്ന 63 സീറ്റുകളിൽ മത്സരിക്കുന്ന എസ്‌പിക്കും ഇത് ഗുണം ചെയ്യും. കോണ്ഗ്രസ് നേതാവ് ദീപക് സിംഗ് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ അടുത്തിടെ നടന്ന അമേഠിയിലെ റാലിക്ക് മികച്ച പ്രതികരണ മാണ് ലഭിച്ചത്. അമേഠി വോട്ടർമാരുമായുള്ള രാഹുലിൻ്റെ ബന്ധം അതേപടി തുടരു മെന്ന് ഖാർഗെ ഇവിടെ വന്നപ്പോൾ പറഞ്ഞിരുന്നു. രാഹുൽ വീണ്ടും മത്സരിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. അടുത്തയാഴ്‌ച മുതൽ മണ്ഡലത്തിലെ എല്ലാ ബ്ലോക്കു കളിലും പര്യടനം നടത്തി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ രാഹുലിൻ്റെ സ്ഥാനാർത്ഥിയിൽ യുപി പാർട്ടി പ്രവർത്തകർക്ക് ഏറെ പ്രതീക്ഷയുള്ളതിനാൽ, ലോക്‌സഭാ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി മാർച്ച് 11 ന് വീണ്ടും യോഗം ചേരുമ്പോൾ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

രാഹുലിൻ്റെ അമേഠി സ്ഥാനാർത്ഥിത്വത്തിന് ജ്യോതിഷപരമായ ബന്ധമുണ്ടെന്നാണ് ദീപക് സിംഗ് പറയുന്നത്. അമേഠിക്ക് 21-ാം നമ്പറുമായി ബന്ധമുണ്ടെന്ന് ഒരിക്കൽ ഒരു ജ്യോതിഷി എന്നോട് പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991-ൽ മരിക്കുമ്പോൾ തീയതി മെയ് 21 ആയിരുന്നു. രാഹുലിന് 21 വയസ്സായിരുന്നു. ഓരോ 21 വർഷത്തിനും ശേഷമാണ് അമേഠി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുന്നത്. എന്നാല്‍ ഇപ്പോൾ സാഹചര്യം അനുകൂലമാണ്. പാർട്ടിക്ക് ലോക്‌സഭ സീറ്റ് നഷ്‌ടപ്പെടില്ല. രാഹുൽ തീർച്ചയായും വിജയിക്കുമെന്നും കോണ്ഗ്രസ് നേതാവ് ദീപക് സിഗ് പറഞ്ഞു.


Read Previous

വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; 15 പേര്‍ കടലില്‍ വീണു, രണ്ട് പേരുടെ നില ഗുരുതരം; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

Read Next

തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലം ആദ്യ തെരഞ്ഞെടുപ്പിന് കച്ചമുറുക്കിയത് 1952ല്‍; കന്നി വിജയം കോണ്‍ഗ്രസിലെ ഇയ്യുണ്ണി ചാലക്കയ്ക്ക്, കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിൽ സിറ്റിങ്​ എംപിയെ ​തോൽപ്പിക്കുന്ന പതിവ്​ ഇത്തവണയും ആവർത്തിക്കുമോ? പതിവ് തെറ്റുമോ? ശക്തന്‍റെ മണ്ണില്‍ ആര് ‘ശക്തി’ കാട്ടും; തൃശൂരില്‍ തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി മുന്നണികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular