റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കും, ഇന്ധനവില കുറയ്ക്കും; പ്രകടനപത്രിക പുറത്തിറക്കി ബിജെപി


ന്യൂഡല്‍ഹി: മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തില്‍ ഊന്നി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സ്ത്രീകള്‍, യുവജനങ്ങള്‍, ദരിദ്രജനവിഭാഗങ്ങള്‍ എന്നിവയുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നെഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, എസ് ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പ്രകടനപത്രികയ്ക്ക് രൂപം നല്‍കിയത് എന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 14 ഭാ​ഗങ്ങളുള്ള പ്രകടനപത്രിക തയ്യാറാക്കു ന്നതിന്റെ ഭാഗമായി 15 ലക്ഷം അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പറയുന്ന പ്രകടനപത്രികയില്‍ റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യ മായി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

വനിതാ സംവരണനിയമം, പുതിയ ക്രിമിനല്‍ നിയമം എന്നിവ നടപ്പാക്കും. ബുള്ളറ്റ് ട്രെയിനുകളും കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും. ഇന്ത്യയെ രാജ്യാന്തര നിര്‍മാണ ഹബ്ബാക്കി മാറ്റും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തു. സമ്പൂര്‍ണ രാഷ്ട്ര വികസനത്തിനുള്ള രേഖയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഗ്യാരണ്ടി എന്ന നിലയില്‍ നടപ്പാക്കിയതായും മോദി പറഞ്ഞു.

പ്രകടന പത്രികയിലെ മറ്റു വാഗ്ദാനങ്ങള്‍

70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം വരെ സൗജന്യ ചികിത്സ നല്‍കും.

എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈന്‍ വഴി നല്‍കും.

ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം നടത്തും

ഏക സിവില്‍ കോഡ് നടപ്പാക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും


Read Previous

കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി കണിയൊരുക്കിയും കൈനീട്ടം നൽകിയും ഈസ്റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്ച നിറച്ച് വിഷു ആഘോഷിച്ച് പ്രവാസി മലയാളികളും #Expatriate Malayalees also celebrate Vishu with the vision of prosperity

Read Next

അടിമാലിയിലെ ഫാത്തിമ കാസിമിന്റെ മരണം കൊലപാതകം; വീട് വാടകയ്ക്ക് ചോദിച്ച് എത്തിയ കൊല്ലം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular