കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി കണിയൊരുക്കിയും കൈനീട്ടം നൽകിയും ഈസ്റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്ച നിറച്ച് വിഷു ആഘോഷിച്ച് പ്രവാസി മലയാളികളും #Expatriate Malayalees also celebrate Vishu with the vision of prosperity


കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി കണിയൊരുക്കിയും കൈനീട്ടം നൽകിയും ഈസ്റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്ച നിറച്ച് വിഷു ആഘോഷിച്ച് പ്രവാസി മലയാളികളും

കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റേയും നന്മയുടെയും ഓർമകൾ പുതുക്കി കണികാഴ്ചകളുമായി പ്രവാസി മലയാളികൾ വിഷു ആഘോഷിച്ചു/ ഗൃഹാതുരത്വ ത്തിന്‍റെ ഓർമകളോടെ കണി കണ്ടും മുതിര്‍ന്നവരില്‍ നിന്ന് വിഷു കൈനീട്ടം സ്വീകരിച്ചും പ്രവാസിമലയാളികള്‍ വിഷു ആഘോഷം കെങ്കേമമാക്കി/ അവധി ദിനമല്ലെങ്കിലും ഒട്ടു മിക്ക കുടുംബങ്ങളും ഫ്ലാറ്റുകളില്‍ ഒത്തുകൂടി വിഷു ആഘോഷിച്ചു ഈദ്‌ ആഘോഷങ്ങളുടെ അവസാനദിനങ്ങളിലാണ് ഈ വര്‍ഷത്തെ വിഷു ആഘോഷിക്കുന്നതെന്ന് പ്രത്യേകതയും പ്രവാസികള്‍ക്ക് ഇരട്ട ആഘോഷമായിമാറി

വിദേശത്താണെങ്കിലും ആഘോഷങ്ങളും ആചാരങ്ങളും മുടക്കമില്ലാതെ അനുഷ്ഠി ക്കാറുണ്ട് മലയാളികൾ/ വിഷുവാഘോഷത്തിനുള്ള കണിവെള്ളരിയും കണി ക്കൊന്നയും പച്ചക്കറികളുമെല്ലാം ഉപ്പു തൊട്ട് കർപ്പൂരം വരെ എല്ലാം നാട്ടിൽ നിന്നു നേരത്തെ വിമാനം കയറി ഗള്‍ഫിലെത്തിയിരുന്നു/ അതുകൊണ്ടുതന്നെ വിഭവസമൃദ്ധമായ സദ്യയൊരുക്കാനും ബുദ്ധിമുട്ടില്ല/. പ്രവാസികളുടെ ഒരാഘോഷവും ഒറ്റദിവസത്തിൽ ഒതുങ്ങുന്നതല്ല. വിവിധ സംഘടനകളുടെയും അസോസിയേഷനുകളു ടേയും നേതൃത്വത്തിൽ കൂടുതൽ വിഷുവാഘോഷങ്ങൾ അവധി ദിനങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്

വിഷുദിനത്തില്‍ റിയാദില്‍ അതിരാവിലെതന്നെ ഫ്ലാറ്റുകളില്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് വിഷു ആഘോഷിച്ചത്, വിഷുകണി ഒരുക്കിയും കൈനീട്ടം പരസ്പരം നല്‍കിയുമാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്, തുടര്‍ന്ന് വിഭവ സമൃദ്ധമായ വിഷു സദ്യയ്ക്ക് ശേഷം തിരിവതിര. വഞ്ചിപാട്ട്, വിഷുവിനെ സമരിച്ചുകൊണ്ടുള്ള പാട്ടുകള്‍ ഊഞ്ഞാലാട്ടം തുടങ്ങി വിവിധ പരിപാടികളാണ് നടന്നത് പരസ്പരസ്നേഹം ഊട്ടി ഉറപ്പിക്കാനും ഒത്തുരുമയോടെ പ്രവര്‍ത്തിക്കാനും ഈ ദിനം കൂടുതല്‍ പ്രചോദനം ആകട്ടെയെന്ന് അവര്‍ പറഞ്ഞു


Read Previous

ഇന്ന് വിഷു: കണികണ്ടുണർന്ന് മലയാളികൾ

Read Next

റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കും, ഇന്ധനവില കുറയ്ക്കും; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular