പുസ്തക പരിചയത്തില്‍ രവിവർമ്മ തമ്പുരാന്റെ “മുടിപ്പേച്ച്” എഴുത്തുകാരന്‍ ജേക്കബ് എബ്രഹാം വിലയിരുത്തുന്നു. കാലാംഗന പറയുന്ന കാലാതീത ചരിത്രം.


മുടി അഴിച്ചിട്ട് പറയുന്ന പേച്ചിൽ ആഞ്ജാശക്തിയും വെളിപാടുകളുടെ നിലപാടു തറയുമുണ്ട്. നാട്ടു ദൈവങ്ങൾ തോറ്റവും തെയ്യവും തിറയും പടയണിയും മുടിയേറ്റിയാൽ പറയുന്നത് സത്യങ്ങ ളാണ്. ആ സത്യം തീചാമുണ്ഡി പോലെ മലേരി കയറി പൊള്ളി പറയുന്ന ഉള്ളുരക്കങ്ങളാണ്. രവി വർമ്മ തമ്പു രാന്റെ മുടിപ്പേച്ച് ഈ കാലത്തിന്റെ ആത്മാവിൽ തൊടുന്ന കേരളത്തിന്റെ ഉള്ളുരുക്ക ങ്ങളാണ്. 500 വർഷങ്ങളുടെ നവോത്ഥാന ലാവയുടെ തിളച്ചു മറിയലാണ്.

നോവലുകൾ വെറും വായനകളാകുന്ന കാലത്ത് കാലാംഗന എന്ന ചരിത്ര യന്ത്രത്തിലൂടെ / ഹിസ്റ്റോ റി ക്കൽ ടൈം മെഷിനിലൂടെ എഴുത്തച്ഛനിൽ തുടങ്ങി വി.ടിയിൽ വരെ എത്തി നിൽക്കുന്ന നവോ ത്ഥാന ചരിത്രത്തിലൂടെ ചെയ്തത് അത്രയും പാഴ് വേലകളായിരുന്നല്ലോ എന്ന് നവേത്ഥാന സഹന സമര നേതാക്കന്മാരും നായികമാരും മൺമറഞ്ഞ കാലത്തിരുന്ന് ചിന്തിക്കുന്ന സമകാല കേരള യാഥാർത്ഥ്യ ത്തിൽ മുടിപ്പേച്ച് വിളിച്ചു പറയുന്നത് ചരിത്രത്തെ അറിഞ്ഞുള്ള തിരുത്തലുകളിലൂടെ മാത്രമെ കേരള സമൂഹത്തിന് ഇനി മുന്നോട്ടു പോകാനാവൂ എന്ന യാഥാർത്ഥ്യമാണ്.

എഴുത്തുകാരന്‍ ജേക്കബ് എബ്രഹാം

ശ്രുതകീർത്തിയുടെ ജീവിതത്തിലെ രണ്ടാമത്തെ പ്രതിസന്ധിയിലൂടെയാണ് നോവൽ ആരംഭിയ്ക്കു ന്നത്. കാമുകനായ ആസാദിന്റെ മരണത്തിന് ഉത്തരവാദി എന്ന നിലയിൽ ശിക്ഷിക്കപ്പെട്ട് ജയിൽ മോചിതയായി എത്തുന്ന ശ്രുതി ഇരുൾ മൂടിയ ഇടിഞ്ഞു നശിച്ച ഇല്ലപറമ്പിൽ ഒരു വീട് വെയ്ക്കാൻ നടത്തുന്ന ശ്രമങ്ങളാണ് നോവലിന്റെ ബാഹ്യ ഘടന. സമൂഹവും അയൽവാസികളും ബന്ധുക്കളും ഉപേക്ഷിക്കുന്ന ശ്രുതിയ്ക്ക് കൂട്ട് അരുന്ധതിയെന്ന കൂട്ടുകാരിയായ വായനക്കാരിയാണ്.

ഇരുവർക്കും കൂട്ടായി ചെറുപ്പക്കാരുടെ ഒരു സംഘം കൂടെ എത്തുന്നതോടെയാണ് കേരളത്തിന്റെ വഴി വെട്ടിയവർ നോവലിലേക്ക് ഒന്നായി കണ്ണി ചേർന്ന് എത്തുന്നത്. ശ്രുതിയ്ക്ക് വഴി തടയുന്നത് ആരാണ് എന്ന ചോദ്യത്തിലാണ് നോവലിന്റെ സമകാലിക സാംഗത്യം വ്യക്തമാകുന്നത്.

ജാതി-മത ശക്തികൾ കീഴടക്കിയ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ അപചയങ്ങളിലേക്ക് നോ വൽ വഴി കാട്ടുന്നു. ചരിത്രത്തിലേക്ക് വസ്തുനിഷ്ഠമായി തിരിഞ്ഞു നോക്കുമ്പോൾ അവർണ്ണന്റെ പ്രയാ ണത്തിന് കരുത്തായി നിന്ന സവർണ്ണരെ നോവലിൽ ഉടനീളം കാണാം. ഉദാഹരണത്തിന് അയ്യങ്കാളിയെ പിന്തുണച്ച തിരുവിതാംകൂർ രാജവംശം. ഇങ്ങനെ നവോത്ഥാന ചരിത്രത്തെ ഹിസ്റ്റോ റി ക്കൽ ടൈം മിഷനിൽ കോർത്തിണക്കി അവതരിപ്പിച്ചിരിക്കുന്ന രചനാ പാടവം നോവലിസ്റ്റിന്റെ കയ്യടക്കത്തെ സൂചിപ്പിക്കുന്നു

വരാനുള്ള കാലം സ്ത്രീകളുടേതാണെന്ന സത്യത്തെ പിന്തുടരുന്നതാണ് കാലാംഗനയുടെയും ശ്രുതിയു ടെയും നോവലിലെ നായിക നിലകൾ . എന്തുകൊണ്ടും ഏറെ വായനയും പഠനവും അർഹിക്കുന്നു ണ്ട് രവിവർമ തമ്പുരാന്റെ മുടിപ്പേച്ച് എന്ന നോവൽ.

@ ജേക്കബ് ഏബ്രഹാം

നിരവധി സമകാലീന പ്രസിദ്ധികരണങ്ങളില്‍ എഴുതുകയും നിരവധി അംഗികാരങ്ങള്‍ ലഭിക്കു കയും ചെയ്തിട്ടുള്ള ജേക്കബ് എബ്രഹാം കഥാകൃത്ത്, നോവലിസ്റ്റ്, കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്ക്കാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്ക്കാരം, മാതൃഭൂമി ആഴ്ചപ്പ തിപ്പ് കഥാ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയി ട്ടുണ്ട്.ഇപ്പോൾ കേരള സർക്കാർ മലയാളം മിഷൻ റേഡിയോ മലയാളം പ്രൊജക്ട് ഹെഡ് ആയി ജോലിചെയ്യുന്നു.


Read Previous

സൗദി വിഷൻ 2030 പ്രഖാപനത്തിന്‍റെ അഞ്ചാം വാർഷികം ഇന്ന്‍ കിരീടവകാശിയു ടെ പ്രത്യേക അഭിമുഖം, പുതിയ പ്രഖ്യാപ നങ്ങള്‍ക്ക് കാതോര്‍ത്ത് സൗദി

Read Next

അന്ത്രാരാഷ്ട്ര അംഗികാരം നേടി റിയാദില്‍ നിന്ന് മലയാളി വനിതാചിത്രകാരി മിനൂജ മുഹമ്മദ്‌ വരയിലും വർണ്ണത്തിലും അത്ഭു തങ്ങൾ രചിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular