ഗൾഫ് നാടുകകളിൽ നീറ്റ് സെന്ററുകൾ നിലനിർത്തലാക്കിയത് പ്രതിഷേധാർഹം -ഗൾഫ് മലയാളി ഫെഡറേഷൻ


റിയാദ് :ഇന്ത്യക്ക് പുറത്ത് അനുവദിച്ചിരുന്ന നീറ്റ് സെന്ററുകൾ പ്രതേകിച്ച് സൗദി അറേബ്യ പോലുള്ള പ്രവാസി ഫാമിലികൾ കൂടുതൽ ഉള്ള രാജ്യം ഇത്തവണ ഒഴിവാക്കിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും, കഴിഞ്ഞ വർഷം അനുവദിച്ച പോലെ ഇക്കൊല്ലവും ജി.സി.സി രാജ്യങ്ങളിലും, മറ്റു നിലവിലെ സെന്ററുകള്‍ നിലനിർത്തണമെന്നും ജി .എം .എഫ് ആവശ്യപ്പെട്ടു . ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ, എംബസ്സി ഓഫ് റിയാദ്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്നിവർക്ക്‌ അടിയന്തിരമായി സന്ദേശം അയച്ചതയി ജി .എം .എഫ് ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു,

രാജ്യത്തിനകത്ത് 55 സെന്ററുകൾ കൂട്ടിയപ്പോൾ രാജ്യത്തിനു പുറത്ത്ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നീറ്റ്സെന്ററുകൾ ഒഴിവാക്കിയത് പ്രതിഷേധാർഹമാ ണെന്ന് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ അസീസ് പവിത്ര ,റിയാദ് പ്രസിഡന്റ് ഷാജി മഠത്തിൽ, നാഷണൽ കൊർഡിനേറ്റർ രാജു പാലക്കാട്‌, സൗദി നാഷണൽ സെക്രട്ടറി ഹരികൃഷ്ണൻ, റിയാദ് ജനറല്‍ സെക്രട്ടറി ഷെഫീന, സെക്രട്ടറി സജീർ ചിതറ, റിയാദ് കോർഡിനേറ്റർ P. S കോയ എന്നിവർ പറഞ്ഞു

ഗൾഫ് നാടുകളിൽ കഴിയുന്ന സാധാരണ ക്കാരായ പ്രവാസികളുടെ കുട്ടികൾക്ക് നാട്ടിൽ പോയി മാത്രമേ നീറ്റ്‌ പരീക്ഷ എഴുതാൻ കഴിയു എന്ന അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട് .പ്രവാസി സമൂഹത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്നഅവഗണയുടെ ഒടുവിലത്തെ ഉദാഹരണമാണിത്


Read Previous

തൃപ്പൂണിത്തുറ സ്‌ഫോടനം; നാല് പേര്‍ അറസ്റ്റില്‍, ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി

Read Next

ക്രിക്കറ്റ് അഴിമതി: ഫാറൂഖ് അബ്ദുള്ളയ്ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ സമൻസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular