ക്രിക്കറ്റ് അഴിമതി: ഫാറൂഖ് അബ്ദുള്ളയ്ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ സമൻസ്


ക്രിക്കറ്റ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജമ്മു കശ്മീർ നാഷണൽ കോൺ ഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ (Enforcement Directorate) സമൻസ്. ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ശ്രീനഗറിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 11ന് ഇതേ കേസിൽ അന്വേഷണ ഏജൻസിയുടെ സമൻസ് അബ്ദുള്ള ഒഴിവാക്കിയിരുന്നു. ‌ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) ക്രമക്കേടുകളെക്കുറിച്ചുള്ള ഫെഡറൽ ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സമൻസ്.

ക്രമക്കേടാരോപ്പിച്ച് 2022ലാണ് ഇഡി ഔദ്യോഗികമായി പാർലമെൻ്റ് അംഗത്തിനെതിരെ കുറ്റം ചുമത്തിയത്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ്റെ ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് ഫാറൂഖ് അബ്ദുള്ളയ്ക്കെതിരായ കേസ്. ബന്ധമില്ലാത്ത കക്ഷിക ളുടെയും ജെകെസിഎ ഭാരവാഹികളുടെയും ഉൾപ്പെടെ വിവിധ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതും ജെകെസിഎ ബാങ്ക് അക്കൗണ്ടു കളിൽ നിന്ന് പണം പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയർന്നത്. ഇതേ കേസിൽ അബ്ദുള്ളയ്ക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) 2018-ൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഏജൻസി അന്വേഷണം ആരംഭിച്ചത്.


Read Previous

ഗൾഫ് നാടുകകളിൽ നീറ്റ് സെന്ററുകൾ നിലനിർത്തലാക്കിയത് പ്രതിഷേധാർഹം -ഗൾഫ് മലയാളി ഫെഡറേഷൻ

Read Next

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കും: റിപ്പോർട്ട്; സ്ഥാനാർഥിത്വം ചർച്ച ചെയ്യുന്നതിനായി മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular