സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കും: റിപ്പോർട്ട്; സ്ഥാനാർഥിത്വം ചർച്ച ചെയ്യുന്നതിനായി മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു.


രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിൽ നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് (Rajya Sabha elections) മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചത്. നിലവിൽ, റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ എംപിയാണ് സോണിയ. സോണിയയുടെ സ്ഥാനാർഥിത്വം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു.

ബിഹാറിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിംഗിനെ നാമനിർദ്ദേശം ചെയ്തേക്കും. അഭിഷേക് മനു സിങ്‌വി, അജയ് മാക്കൻ എന്നിവരും രാജ്യസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിനായി മത്സരിക്കാൻ സാധ്യതയുള്ള മറ്റ് നേതാക്കളാണെന്ന് വൃത്തങ്ങൾ അറിയിച്ചു. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. അതുപോലെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ആഴ്ച സോണിയാ ഗാന്ധിയോട് സംസ്ഥാനത്തെ ഖമ്മം സീറ്റിൽ നിന്ന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയ തെലങ്കാനയുടെ മാതാവായി സോണിയ ഗാന്ധിയെ കാണുന്നതി നാലാണ് അഭ്യർത്ഥന നടത്തിയതെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.


Read Previous

ക്രിക്കറ്റ് അഴിമതി: ഫാറൂഖ് അബ്ദുള്ളയ്ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ സമൻസ്

Read Next

‘ഓപ്പറേഷൻ ബേലൂർ മഖ്‌ന’ നാലാംദിവസത്തിലേക്ക്; ആന ഇരുമ്പുപാലം ഭാഗത്ത്, മയക്കുവെടി സംഘവും വനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular