നൂറ്റാണ്ടിന്‍റെ വിപ്ലവ സൂര്യന്‍; നൂറിന്‍റെ നിറവില്‍


തിരുവനന്തപുരം: സാധാരണക്കാരന്റെയും തൊഴിലാളി വര്‍ഗത്തിന്റെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി അവരുടെ മനസില്‍ ജ്വലിക്കുന്ന സൂര്യനായ വി.എസ് അച്യുതാനന്ദന് നാളെ ( 20-10-2030) നൂറ് തികയും. പതിവുപോലെ വലിയ ആഘോഷങ്ങള്‍ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറ് വയസ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികള്‍.

ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസ വിതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും. ഇടത് അനുഭവമുള്ള സാംസ്‌കാരിക വേദികളുടെ നേതൃത്വത്തില്‍ ജന്മദിന സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ മകന്‍ വി.എ അരുണ്‍കുമാറിന്റെ വസതിയില്‍ പൂര്‍ണ വിശ്രമത്തിലാണ് വി.എസ് ഇപ്പോള്‍. പക്ഷാഘാതത്തെ തുടര്‍ന്ന് 2019 ഒക്ടോബര്‍ മുതലാണ് പൂര്‍ണ വിശ്രമത്തിലേക്ക് കടന്നത്. കഴിഞ്ഞ നാല് വര്‍ഷമായി പൊതുവേദി കളില്‍ അദ്ദേഹം ഇല്ലെങ്കിലും വി.എസ് എന്ന രണ്ടക്ഷരം മായാത്ത സ്വാധീനവും തിരുത്തല്‍ ശക്തിയുമായി കാലത്തിനൊപ്പമുണ്ട്.

അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ വെന്തലത്തറ വീട്ടില്‍ (പിന്നീട് വി.എസ് താമസിച്ച വീടാണ് വേലിക്കകത്ത്) ശങ്കരന്റെയും അക്കമ്മയുടെയും അഞ്ച് മക്കളില്‍ രണ്ടാമത്തെ മകനായി 1923 ഒക്ടോബര്‍ 20 നാണ് ജനനം. നാല് വയസുള്ളപ്പോള്‍പ്പോള്‍ അമ്മ വസൂരി ബാധിച്ച് മരിച്ചു. പതിനൊന്നാം വയസില്‍ അച്ഛനും മരിച്ചു. പിന്നെ ജ്യേഷ്ഠന്റെയും പിതൃസഹോദരിയുടെയും സംരക്ഷണയിലാണ് വളര്‍ന്നത്.


Read Previous

മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്ന് സിപിഎം; ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്നും നടപടി തുടരുമെന്നും ജില്ലാ കളക്ടര്‍

Read Next

ഹമാസിനെ വാഴ്ത്തിയാല്‍ പണി കിട്ടും; ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ നിരീക്ഷണമേര്‍പ്പെടുത്തി മെറ്റ, മെറ്റയുടെ നയങ്ങള്‍ ലംഘിച്ച 7,95,000 ലധികം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular