റിംല ഇഫ്‌താർ സംഗമവും റഹീം സഹായ നിധി ഫണ്ട് വിതരണവും #Rimla Iftar Gathering and Rahim Sahay Nidhi Fund Distribution


റിയാദ്. റിയാദിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക സംഘടനയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) .പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസം നമ്മളിലൂടെ കടന്നുപോകുമ്പോൾ , പരസ്പര സ്നേഹം പങ്കിടാനും സൗഹ്യദ ബന്ധങ്ങളെ ദൃഡമാക്കുന്നതിനും നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി.
നന്മകൾ പെയ്തിറങ്ങുന്ന റമദാൻ മാസത്തിലെ ഈ സംഗമ ദിനത്തിൽ റിംലയുടെ കാരുണ്യ സ്പർശം കോഴിക്കോട് സ്വദേശിയായ അബ്‌ദുൾ റഹീമിന്റെ ജയിൽ മോചനത്തിനുള്ള തുകയും ഇഫ്താർ സംഗമത്തിൽ വെച്ച് വിതരണം ചെയ്തു.

പ്രവാസത്തിലെ പ്രതിസന്ധിഘട്ടത്തിൽ പോലും സഹജീവികളോടുള്ള കരുണയും കരുതലും കൈവിടാതെ നിറഞ്ഞ മനസ്സോടെ അബ്‌ദുൾ റഹീമിന്റെ ജയിൽ മോചനത്തിനുള്ള തുക കണ്ടെത്തുന്ന ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികൾ ആകണമെന്നും യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും അഭിപ്രായപെട്ടു.
യോഗത്തിന് റിംല പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അൻസാർ ഷാ റമദാൻ സന്ദേശം അറിയിച്ചു. അബ്‌ദുൾ റഹീം സഹായനിധിയിലേക്കുള്ള റിംല സമാഹരിച്ച തുക റിംല ഭാരവാഹികൾ റഹീം സഹായനിധി കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ ആയ സുധീർ കുമ്മിൾ , സലീം വാലിലപുഴ എന്നിവർക്ക് കൈമാറി.വാസുദേവൻ പിളള,സുരേഷ് ശങ്കർ, വിജയൻ നെയ്യാറ്റിൻകര, ഷാനു, ബിനു ശങ്കരൻ, റോഷൻ, ജോഷി എന്നിവർ ഇഫ്താർ സംഗമത്തിൽ ആശംസകൾ അറിയിച്ചു. സെക്രട്ടറി ശ്യാം സുന്ദർ സ്വാഗതവും വൈസ് പ്രസിഡന്റ് നിഷ ബിനീഷ് യോഗത്തിന് നന്ദിയും പറഞ്ഞു.


Read Previous

അത് എനിക്കറിയില്ല, അറിയില്ലെന്ന് പറഞ്ഞില്ലേ’; സിപിഎം പ്രവര്‍ത്തകര്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് എം.വി ഗോവിന്ദന്റെ രൂക്ഷപ്രതികരണം # I don’t know that, didn’t I say that I don’t know: MV.Govindhan

Read Next

സ്‌നേഹ സൗഹൃദങ്ങളുടെ അടയാളപ്പെടുത്തലാണ് ഈദുകള്‍ : എ.പി.മണി കണ്ഠന്‍ #Eids are a sign of love and friendship

Leave a Reply

Your email address will not be published. Required fields are marked *

Most Popular