റിയാദ് ചക്കരക്കൽ സി.എച്ച് സെന്റർ, പി.ടി.എച്ച് പാലിയേറ്റീവ് നിലവിൽ വന്നു


റിയാദ്: ചക്കരക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എച്ച് സെന്റർ, പി.ടി.എച്ച് പാലിയേറ്റിവ് റിയാദ് ചാപ്റ്റർ നിലവിൽ വന്നു.റിയാദ് കെ.എം.സി.സി ധർമടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ നടന്ന പരിപാടിയിൽ വി.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ യുവ പ്രാസംഗികന്‍ ഫൈസൽ ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂർ, ചക്കരക്കൽ പി.ടി.എച്ച് കോർഡിനേറ്റർ എൻ.സി മുഹമ്മദ്, പി.ടി.എച്ച് മട്ടന്നൂർ കൺവീനർ ഹാഷിം നീർവേലി എന്നിവർ പാലിയേറ്റിവ് കെയർ സെന്ററിന്റെ സേവനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസംഗിച്ചു.

റിയാദ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻവർ വാരം, ജില്ലയിൽ നിന്നുള്ള മറ്റു മണ്ഡലം നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. പി.ടി.എച്ച് കമ്മിറ്റി പുതിയ ഭാരവഹികളായി വി.കെ. മുഹമ്മദ്(ചെയർമാൻ), മെഹബൂബ് ചെറിയവളപ്പ് (കൺവീനർ), ഷഹീബ് ചക്കരക്കൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് ചെയർമാൻ: കബീർ അഞ്ചരക്കണ്ടി, നൗഫൽ കൊയ്യോട്, ഇസ്മായിൽ ഉമ്മൻചിറ, അഷ്‌റഫ് ഓടക്കാട്, ബഷീർ പിണറായി. ജോയിന്റ് കൺവീനർ: നൗഷാദ് അഞ്ചരക്കണ്ടി, സാബിത് വേങ്ങാട്, നജീബ് ഓടക്കാട്, അബ്ദുറഹിമാൻ കൊയ്യോട്, നിഷാദ് പൊതുവാച്ചേരി, ശിഹാബ് വി.സി, സഫ് വാൻ, റഫീഖ് കല്ലായി, ഫാസിൽ സി.എച്ച്, ഹാഷിം, ഫസൽ.കെ, മഷ്ഹൂദ്, അഷ്‌റഫ് അഞ്ചരക്കണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഷാദ് അഞ്ചരക്കണ്ടി സ്വാഗതവും, നജീബ് ഓടക്കാട് നന്ദിയും പറഞ്ഞു.


Read Previous

മൈത്രി ജിദ്ദ തായ്‌ഫിൽ വനിതാ സംഗമം നടത്തി.

Read Next

ജിദ്ദ റയാൻ നഴ്‌സസ് കൂട്ടായ്മ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular