ഇന്ത്യ മുന്നണി യോഗം ഡിസംബർ 17 ന് ചേരുമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്


പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ)യോഗം ഡിസംബർ 17 ന് ചേരുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി)നേതാവ് ലാലു പ്രസാദ്‌ യാദവ് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കാത്തതിനെ തുടർന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. നിതീഷ് കുമാറിന് സുഖമില്ലെന്നാണ് വിവരം. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. മറ്റ് പ്രതിബദ്ധതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജിയും അഖിലേഷ് യാദവും പിന്മാറിയതെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ ബ്ലോക്കിന്റെ യോഗം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിലെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്.

എന്നാൽ നേരത്തെ യോഗത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) തലവന്‍ ഉദ്ധവ് താക്കറെ പിന്നീട് അദ്ദേഹത്തിന്റെ വിമാന ടിക്കറ്റുകള്‍ റദ്ദാക്കി. അതേസമയം, ആം ആദ്മി പാര്‍ട്ടി യോഗം സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് വിവരം. നിതീഷ് കുമാറിന് പകരം ജെഡിയു മേധാവി ലാലന്‍ സിങ്ങും ബീഹാറിലെ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായും യോഗത്തില്‍ പങ്കെടുക്കുമെന്നും വിവരമുണ്ട്. യോഗ വിവരം അറിയുന്നത് വൈകിയാണെന്നും നേരത്തെ തീരുമാനിച്ച് വച്ച മറ്റു പരിപാടികളിൽ പങ്കെടുക്കണമെന്നും പറഞ്ഞാണ് മമത യോഗത്തിൽ നിന്ന് പിന്മാറിയത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യ ബ്ലോക്ക്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടാനാണ് ഈ മുന്നണി രൂപീകരിച്ചത്. 2023 ജൂലൈയിൽ ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടി യോഗത്തിലായിരുന്നു സഖ്യം രൂപീകരിച്ചത്. കഴിഞ്ഞ പ്രതിപക്ഷ യോഗത്തിൽ ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ ആതിഥേയത്വം വഹിക്കുകയും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു. കൂടാതെ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു.

2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം ചർച്ച ചെയ്യാനാണ് പ്രതിപക്ഷ സഖ്യം യോഗം വിളിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തി ന്റെ ആഘാതത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം. നാല് സംസ്ഥാന ങ്ങളില്‍ 3-1ന് ബിജെപിയോട് തോറ്റതിന്റെ പശ്ചാത്തലത്തില്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം പുനഃക്രമീകരിക്കേണ്ടത് പ്രതിപക്ഷത്തിന് ഏറെ പ്രധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ വടക്ക് ഹിമാചല്‍ പ്രദേശ് മാത്രമാണ് കോണ്‍ ഗ്രസിന്റേതായി അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഇന്ത്യ മുന്നണി യോഗം വിളിക്കാൻ മുൻകൈയെടുത്തത്.


Read Previous

ബിജെപി ജയിക്കുന്നത് ഗോമൂത്രം കുടിക്കുന്നവരുള്ള സംസ്ഥാനങ്ങളില്‍’; വിവാദ പരാമള്‍ശം നടത്തി ഡിഎംകെ എംപി

Read Next

നിതീഷിൻ്റെ വിലപേശൽ വർദ്ധിക്കും; നാല് സംസ്ഥാനങ്ങളില്‍ കോൺഗ്രസിൻ്റെ തോല്‍വി `ഇന്ത്യാ സഖ്യ´ത്തിൽ കൊണ്ടുവരുന്നത് വലിയ മാറ്റങ്ങൾ24512

Leave a Reply

Your email address will not be published. Required fields are marked *

Most Popular