#Rumi al-Qahtani to correct history | ചരിത്രം തിരുത്താൻ റൂമി അൽഖഹ്താനി; ആദ്യമായി മിസ് യൂണിവേഴ്സിൽ പങ്കെടുക്കാൻ തയ്യാറെടുത്ത് സൗദി അറേബ്യ


റിയാദ്: ചരിത്രത്തിൽ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയും. ഇസ്ലാമിക രാജ്യത്തിന്റെ ആദ്യ പ്രതിനിധിയായി റൂമി അൽഖഹ്താനി യാണ് മത്സരിക്കുക. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് രാജകുമാര ന്റെ കീഴിൽ സൗദി അറേബ്യയുടെ മറ്റൊരു നിർണായക ചുവടുവയ്പ്പാണിത്. അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ രാജ്യത്ത് നിന്ന് ആദ്യമായി പങ്കെടുക്കുമെന്ന് 27 കാരിയായ റൂമി അൽഖഹ്താനി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ താമസിക്കുന്ന അൽഖഹ്താനി ആഗോള സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ പ്രശസ്തയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസ്സിസ് ഗ്ലോബൽ ഏഷ്യൻ മത്സരത്തിലും പങ്കെടുത്തിരുന്നു. ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുകയും എന്റെ സൗദി സംസ്‌കാരവും പൈതൃകവും ലോകത്തിന് പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്റെ സംഭാവന. മലേഷ്യയിൽ നടന്ന മിസ് ഏഷ്യ ഇൻ്റർനാഷണൽ 2024 മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് റൂമി അൽഖഹ്താനി പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്‌സുണ്ട് റൂമി അൽഖഹ്താനിയ്‌ക്ക്. മിസ് യൂണിവേഴ്‌സിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന മിസ് സൗദി അറേബ്യ എന്ന പദവിക്ക് പുറമേ, മിസ് മിഡിൽ ഈസ്റ്റ്, മിസ് അറബ് വേൾഡ് പീസ് 2021, മിസ് വുമൺ (സൗദി അറേബ്യ) എന്നീ പദവികളും ഉണ്ട്.


Read Previous

#Rahul Gandhi |രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍; നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം റോഡ് ഷോ

Read Next

അനുവിന്‍റെ കൊലപാതകം: പ്രതിയെ പ്രധാനസാക്ഷി തിരിച്ചറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular