ശമ്പള കുടിശിക നൽകിയില്ല; ആറ് മലയാളികൾക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മസ്കറ്റ് കോടതിയുടെ വിധി


മസ്കറ്റ്: തൊഴിൽ ഉടമ ശമ്പളം നൽകാത്തതിനാലാണ് മലയാളികൾ ആയ യുവാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മസ്കറ്റ് കോടതിയെ സമീപിക്കുന്നത്. മസ്കറ്റിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിന്റെ സ്റ്റാഫുകൾ ആയിരുന്നു ഇവർ. ശമ്പളം ലഭിക്കുന്നില്ലെന്ന് കാണിച്ചാണ് ഇവർ തൊഴിൽ മന്ത്രാലയം വഴി സെറ്റിൽമെന്റിനുള്ള ശ്രമം നടത്തി. എന്നാൽ ഇത് പരാചയപ്പെട്ടു. തുടർന്ന് അഭിഭാഷകരായ അഡ്വ എം.കെ പ്രസാദ് അഡ്വ രസ്‌നി എന്നിവർ മുഖാന്തിരം കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ വാദം കേട്ട കോടതി കഴിഞ്ഞ ദിവസം വിധി പുറത്തുവിട്ടു. തുടർച്ചയായി രണ്ട് മാസം ശമ്പളം കൊടുത്തില്ലെങ്കിൽ അൺഫെയർ ടെർമിനേഷനായി കണ ക്കാക്കാം. അതിന് ഇരകളായ തൊഴിലാളിക്ക് 12 മാസംവരെയുള്ള മൊത്ത ശമ്പളവും കൂടാതെ ഗ്രാറ്റുവിറ്റി ലീവ് സാലറി എന്നിവയും നൽകണം. ലേബർലോ 53/2023 ലെ നിയമപ്രകാരമായിരുന്നു കേടതി കേസിൽ വിധി പറഞ്ഞത്.

6 പേർ ചേർന്നാണ് കേസ് നൽകിയത്. 6 പേരുടെ വിധിയിൽ മാത്രം 180000 (ഒരു ലക്ഷത്തി എൺപതിനായിരം) ഒമാനി റിയാൽ ഏകദേശം 3.88 കോടി ഇന്ത്യൻ രൂപ നൽകാൻ ആണ് മസ്കറ്റ് കോടതി വിധിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികളും കേസുകളും ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്ന് അഡ്വ എം.കെ പ്രസാദ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

പുതിയ തൊഴിൽനിയമം ഒമാൻ വന്നത് 2023 ജൂലെെയിൽ ആയിരുന്നു. തൊഴിൽ നിയമത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് പുതിയ നിയമം സുൽത്താൻ ഹൈതം ബിൻ താരീഖ് പ്രഖ്യാപിച്ചത്. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള അവകാശ ങ്ങളും ഉത്തരവാദിത്തങ്ങളും സന്തുലിതമാക്കാനും നല്ലൊരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.


Read Previous

ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ സായാഹ്ന വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

Read Next

പ്രവാസി ഇന്ത്യക്കാരനെ ഒരു മാസമായി കാണാനില്ല; കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടി പിതാവ്, കഴിഞ്ഞ ഫെബ്രുവരിയിലാണ് ദുബായില്‍ ജോലിക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular