പ്രവാസി ഇന്ത്യക്കാരനെ ഒരു മാസമായി കാണാനില്ല; കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടി പിതാവ്, കഴിഞ്ഞ ഫെബ്രുവരിയിലാണ് ദുബായില്‍ ജോലിക്കെത്തിയത്.


ദുബായ്: കഴിഞ്ഞ ഒരു മാസമായി കാണാതായ പ്രവാസി ഇന്ത്യക്കാരനെ കണ്ടെത്താന്‍ സഹായം തേടി കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. തെലങ്കാനയിലെ മഹ്ബൂബ് നഗര്‍ സ്വദേശിയായ മുഹമ്മദ് അസ്ഹര്‍ എന്ന 29കാരനെയാണ് കാണാതായത്.”

കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായിലെ നായിഫ് ദെയ്റയില്‍ ലൈറ്റ് ഹൗസ് ടെക്കില്‍ സെയില്‍സ്മാനായാണ് മുഹമ്മദ് അസ്ഹര്‍ ജോലിയില്‍ പ്രവശിച്ചത്. നവംബര്‍ 25ന് +9745249999 എന്ന നമ്പറില്‍ നിന്നാണ് മകന്‍ തന്നോട് അവസാനമായി സംസാരിച്ച തെന്നും അതിനുശേഷം ബന്ധമില്ലെന്നും അസ്ഹറിന്റെ പിതാവ് മുഹമ്മദ് അബ്ദുല്‍ സലീം പറയുന്നു.

മകനെ കണ്ടെത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് അബ്ദുല്‍ സലീം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. മജ്‌ലിസ് ബചാവോ തഹ്‌രീക് (എംബിടി) വക്താവ് അംജദുല്ല ഖാന്‍ കാണാതായ വ്യക്തിയുടെ വിശദാംശങ്ങളും അദ്ദേഹത്തിന്റെ പിതാവിന്റെ അപേക്ഷയും കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കിട്ടു.

അസ്ഹറിന്റെ +971558277983 എന്ന മൊബൈല്‍ ഫോണ്‍ നമ്പറിലും അദ്ദേഹത്തെ ലഭ്യമല്ലെന്നും കഴിഞ്ഞ ഒരു മാസമായി മകനുമായി ആശയവിനിമയം നടത്താത്തതി നാല്‍ ആശങ്കയിലാണെന്നും പിതാവ് അറിയിച്ചു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായോ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെട്ട് കാണാതായ മകനെ ഉടന്‍ കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.


Read Previous

ശമ്പള കുടിശിക നൽകിയില്ല; ആറ് മലയാളികൾക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മസ്കറ്റ് കോടതിയുടെ വിധി

Read Next

കുവൈറ്റിലെ മലയാളി സാമൂഹിക പ്രവര്‍ത്തക അമ്പിളി ദിലി നിര്യാതയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular