ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി; ചടങ്ങിൽ മുഖ്യാതിഥിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തു.


റിയാദ്: വീഡിയോ ഗെയിമർമാർക്കും ലോകകപ്പിൽ കളിക്കാൻ അവസരം ഒരുക്കുകയാണ് സൗദി. ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി രംഗത്തെത്തിയിരിക്കുന്നു. അടുത്ത വർഷം വേനലിൽ ആയരിക്കും പരിപാടി നടക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും എത്തിയിരുന്നു.

ഇ സ്പോർട്സിന്റെ ഭാവി ചർച്ച ചെയ്യുന്ന ഒരു വേദിയിൽ തനിക്ക് പങ്കെടുക്കാൻ സാധിക്കുമെന്ന് കരുതിയിൽ ഇവിടെ എത്താൻ സാധിച്ചതിന് സന്തോഷമുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. സ്പോർട്സിനോടും വിഡിയോ ഗെയിമുകളോടും ഉള്ള പ്രിയം പലർക്കും ഉണ്ട് എന്നാൽ അത് പ്രകടിപ്പിക്കാനുള്ള ഒരു വേദി ഇതുവരെ ഉണ്ടായിരുന്നില്ല. ഇ സ്പോർട്സിന്റെ ഭാവിയെ പറ്റി മുമ്പ് സൗദി സംസാരിച്ചിട്ടുണ്ട്. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ തുറന്നു പറഞ്ഞിരുന്നു. ഭാവി പദ്ധതികൾക്ക് വലിയ സാധ്യതയാണ് ഇതെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത്.


Read Previous

ബന്ദികളെ വിട്ടയച്ചാല്‍ മാത്രം വെടി നിര്‍ത്തല്‍ ചര്‍ച്ച; ഗാസയിലെ സ്ഥിതി മാര്‍പാപ്പയെ ധരിപ്പിച്ചിട്ടുണ്ട്’: ജോ ബൈഡന്‍

Read Next

കടുവകളെ നിശബ്ദരാക്കി; കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക രണ്ടാമത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular