ബന്ധം ശക്തമാക്കാൻ സൗദി കിരീടാവകാശി- അജിത് ഡോവൽ ചർച്ച


റിയാദ്:∙ മേഖലയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നതു സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി.

യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും മുഹമ്മദ് ബിൻ സൽമാൻ ചർച്ച നടത്തി. മേഖലയുടെ വളർച്ചയ്ക്കും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യ, യുഎസ്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടു ത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയിൽ സൗദിയിലെ യുഎസ് സ്ഥാനപതി മൈക്കിൾ റാട്നെ, യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ കോ ഓർഡിനേറ്റർ (മി‍ഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക) ബ്രെറ്റ് മക്ഗർക് എന്നിവരും പങ്കെടുത്തു.


Read Previous

ദമാം യു.എഫ്.സി ഫാൽക്കൺ അവാർഡ് അഹ് മദ് പുളിക്കലിന്

Read Next

ഒമാനിൽ ചിത്രികരിച്ച ഹ്രസ്വചിത്രം ”തീവ്രവാദി”

Leave a Reply

Your email address will not be published. Required fields are marked *

Most Popular