സൗദിയയും റിയാദ് എയറും സഹകരണ കരാറിലെത്തി; റിയാദ് എയറിന് വഴിയൊരുക്കാന്‍ സൗദിയ ജിദ്ദയിലേക്ക് മാറുന്നു, സൗദി എയര്‍ലൈന്‍സ് ഇരട്ട ഹബ് നയം ഉപേക്ഷിച്ചു, 2030ഓടെ ജിദ്ദ വിമാനത്താവളത്തിലേക്ക് പൂര്‍ണമായും മാറും


ജിദ്ദ: റിയാദ്, ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) ജിദ്ദയിലേക്ക് പൂര്‍ണമായും ആസ്ഥാനം മാറുന്നു. 2030ഓടെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആസ്ഥാനം മാറ്റാനാണ് ദേശീയ വിമാനകമ്പനിയുടെ തീരുമാനം.

ഫയല്‍ ചിത്രം

ഈ വര്‍ഷം ആദ്യം സ്ഥാപിച്ച പുതിയ വിമാന സര്‍വീസ് കമ്പനിയായ റിയാദ് എയറിന്
വേണ്ടിയാണ് ഈ തന്ത്രപരമായ ഈ നീക്കം. റിയാദ് കിങ് ഖാലിദ് വിമാനത്താവള ത്തിലെ കൂടുതല്‍ സര്‍വീസുകള്‍ റിയാദ് എയര്‍ ഏറ്റെടുക്കുന്നതിന് ഇത് വഴിയൊരു ക്കും. 2030 ഓടെ റിയാദ് വിമാനത്താവളത്തില്‍ നിന്നുള്ള പ്രവര്‍ത്തനം പൂര്‍ണമായും പിന്‍വലിക്കാനാണ് സൗദിയ ഒരുങ്ങുന്നത്.

ഉംറ, ഹജ് യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സൗദിയ വ്യാപൃതരാവും. റിയാദ് എയര്‍ 2025 ല്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൈലറ്റു മാരെയും കാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും വിവിധ രാജ്യങ്ങളില്‍ നിന്ന് അഭിമുഖം നടത്തി നിയമിച്ചുവരികയാണ്. പരിശീലന പരിപാടികളും റിക്രൂട്ട്‌മെന്റ് പദ്ധതികളും റിയാദ് എയര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന ദുബായ് എയര്‍ഷോ 2023ന്റെ ഭാഗമായി ‘എയര്‍വേയ്സ് മാഗസിന്’ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സൗദിയയും റിയാദ് എയറും തന്ത്രപരമായ നീക്കത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത്. പരസ്പര ബന്ധിതവും സമഗ്രവു മായ സേവനത്തിനായി സൗകര്യങ്ങള്‍ പരസ്പരം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രണ്ട് എയര്‍ലൈനുകളും പങ്കാളിത്ത കരാര്‍ ഒപ്പുവച്ചു.

ജിദ്ദയിലേക്ക് ഹബ്ബ് മാറുകയാണെന്ന് സൗദി എയര്‍ലൈന്‍സിന്റെ മീഡിയ അഫയേഴ്സ് ജനറല്‍ മാനേജര്‍ അബ്ദുല്ല അല്‍ഷഹ്റാനിയും സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പരിവര്‍ത്തന പരിപാടിയിലെ സുപ്രധാനമായ നീക്കങ്ങളിലൊന്നാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദിലെ വാണിജ്യ സര്‍വീസുകള്‍ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തന ങ്ങളിലും റിയാദ് എയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അല്‍ഷഹ്റാനി വിശദീകരിച്ചു.


Read Previous

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികള്‍ 22.7 ലക്ഷമായി; മൂന്നൂ മാസത്തിനിടെ ജോലി ലഭിച്ചത് 47,500 സൗദികള്‍ക്ക്, വിദേശ തൊഴിലാളികളുടെ എണ്ണം 78.8 ലക്ഷമായി ഉയര്‍ന്നു,രാജ്യത്തെ മൊത്തം ജീവനക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു

Read Next

കുവൈറ്റില്‍ ഫാമിലി വിസ ഏതാനും തൊഴിലുകളിലുള്ളവര്‍ക്ക് മാത്രമായി തുടരും, റെസിഡന്‍സി നിയമലംഘകരുടെ എണ്ണം കുറയ്ക്കുക ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular