സിദ്ധരാമയ്യയെ ക്ഷണിച്ചില്ല, അയോധ്യയിലെ പ്രതിഷ്ഠാ സമയത്ത് കര്‍ണാടകയില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ


ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാസമയത്ത് കര്‍ണാടക ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തും. ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. രാമക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തീരുമാനം ആകാത്ത സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടി.

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കുമാത്രമാണ് ഉത്തരവ് ബാധക മാവുക. ജനുവരി 22ന് അയോധ്യയില്‍ പ്രാണപ്രതിഷ്ഠാചടങ്ങ് നടക്കുന്ന ദിവസം പകല്‍ 12.29 മുതല്‍ 12.32 വരെയുള്ള സമയം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങ ളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്നാണ് ഉത്തരവിലുള്ളത്. വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ മറ്റുക്ഷേത്രങ്ങളിലും വിപുലമായ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കോ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിനോ രാമക്ഷേത്രത്തിലെ ചടങ്ങിലേക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. ഇതിലുള്ള അതൃപ്തി ഇരുവരും പ്രകടിപ്പിക്കുയും ചെയ്തിരുന്നു. മാത്രമല്ല ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ദേശീയതലത്തിലും വിവിധ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്ത് സര്‍ക്കാരില്‍ നിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത്.


Read Previous

ബംഗ്ലാദേശില്‍ പോളിങ് പുരോഗമിക്കുന്നു; പൊതു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം: ഫലം ഇന്ത്യയ്ക്കും നിര്‍ണായകം

Read Next

മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശം; അതൃപ്തി അറിയിച്ച് ഇന്ത്യ, സര്‍ക്കാര്‍ നിലപാടല്ലെന്ന് പറഞ്ഞ് ‘തടിയൂരി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular