ഓൾകേരള ഗൾഫ് മലയാളി അസോസിയേഷൻ (അഗ്മ )ഓണാഘോഷപരിപാടി”താളം മേളം പോന്നോണം “സെപ്റ്റംബർ 24 ന്


ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള, പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ “AKGMA” യുടെ “താളം മേളം പൊന്നോണം” എന്ന ഓണാഘോഷപരിപാടി നാളെ (സെപ്റ്റംബർ 24)ജെംസ് ദുബായ് അമേരിക്കൻ അക്കാഡമി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ ഏഴ്‌ മണിക്ക്‌ അത്തപ്പൂക്കളമിടൽ മത്സരത്തോട് കൂടി ആരംഭിക്കുന്ന

ഓണാഘോഷപരിപാടിയിൽ വർണ്ണശബളമായ ഘോഷയാത്രയും, പായസമത്സരവും, വിഭവ സമൃദ്ധമായ സദ്യയും, തുടർന്ന് അക്ഗ്മയുടെ അംഗങ്ങൾ നടത്തുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം നാല്‌ മണിമുതൽ ഓടക്കുഴൽ സംഗീത വിസ്മയം രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിക്കുന്ന “ഫ്ലൂട്ട് ഫ്യൂഷൻ മ്യൂസിക്ക് “ഷോയും നടത്തപ്പെടുന്നു.


Read Previous

കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ സൗദി ദേശിയദിനാഘോഷവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

Read Next

നിപ ഭീതി അകലുന്നു; കഴിഞ്ഞ 8 ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular